Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷകതൊഴിലാളി ക്ഷേമനിധി അംശാദായം

05 Oct 2024 20:01 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും ഒക്‌ടോബർ 8, 16, 19,22,26,28 തിയതികളിൽ കോട്ടയം ജില്ലാ ഓഫീസ് വിവിധ ഗ്രാമപഞ്ചായത്തുകളിൽ സിറ്റിങ് നടത്തും.  

ഒക്‌ടോബർ എട്ടിന് മീനച്ചിൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വച്ച് പൂവരണി വില്ലേജിന്റെയും 16ന് മുത്തോലി ഗ്രാമപഞ്ചായത്തിൽ വച്ച് പുലിയന്നൂർ വില്ലേജിന്റെയും 19ന് കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് കിടങ്ങൂർ വില്ലേജിന്റെയും, 22ന് കാണക്കാരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് കാണക്കാരി വില്ലേജിന്റെയും 26ന് മുത്തോലി ഗ്രാമപഞ്ചായത്ത് ഓഫീസിൽവച്ച് മീനച്ചിൽ വില്ലേജിന്റെയും 28ന് തീക്കോയി ഗ്രാമപഞ്ചായത്ത് ഓഫിസിൽവച്ച് തീക്കോയി വില്ലേജിന്റെയും സിറ്റിങ് നടക്കും. അംശദായം അടയ്ക്കാൻ വരുന്നവർ ആധാർ, ബാങ്ക് പാസ്സ്ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൊണ്ടുവരണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ 0481 258560

Follow us on :

More in Related News