Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിമിതികളെ അതിജീവിച്ച് ബധിര വിദ്യാലയത്തിന് നൂറ് മേനി

12 May 2025 11:33 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: ശ്രവണ സംസാര പരിമിതികളുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കൊടക്കാട് എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി ബധിര വിദ്യാലയത്തിന് ഈ വർഷവും എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു.1995-ൽ ആരംഭിച്ച വിദ്യാലയത്തിന് ഇത് വരെയുള്ള എല്ലാ ബാച്ചുകളിലും നൂറ് ശതമാനം വിജയമാണ് നേടാൻ കഴിഞ്ഞത്.പ്രീ - പ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഹോസ്റ്റൽ സൗകര്യത്തോടെ തികച്ചും സൗജന്യമായി പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, മത്സര പരീക്ഷകൾകൾ നേരിടാനുളള പ്രത്യേക പരിശീലനം എന്നിവ നൽകിപ്പോരുന്നു. പതിവ് പഠനരീതികൾക്ക് പുറമേ വിജയഭേരി പദ്ധതി, മെൻറർ സിസ്റ്റം, രാത്രി ക്ലാസുകൾ, രക്ഷിതാക്കളുടെയും അധ്യാപകരുടേയും പിന്തുണ എന്നിവ വിജയത്തിന് സഹായകമായി. ഈ വിദ്യാർത്ഥികൾ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽസവം, പ്രവൃത്തി പരിചയമേളകളിൽ മികച്ച നേട്ടം കൈവരിച്ചവർ കൂടിയാണ്. വിജയികളെ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ,പി.ടി.എ.കമ്മിറ്റി അഭിനന്ദിച്ചു.

Follow us on :

More in Related News