Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 10:58 IST
Share News :
പെരുവള്ളൂർ : ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെയും കുടുംബത്തിൻ്റെയും ത്യാഗവും സമർപ്പണബോധവും പ്രമേയമാക്കി സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന വ്യാപകമായി യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന 'മില്ലതു ഇബ്റാഹീം' പ്രാസ്ഥാനിക കുടുംബ സംഗമം തേഞ്ഞിപ്പലം സോൺ ഉദ്ഘാടനം പെരുവള്ളൂർ സിദ്ധീഖാ ബാദ് യൂണിറ്റിൽ മഅ്ദനുൽ ഉലൂം സെക്കണ്ടറി മദ്രസ കോൺഫ്രൻസ് ഹാളിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ ടി ബശീർ അഹ്സനി കൂമണ്ണ നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കെ കെ മുഹമ്മദ് മുസ്ല്യാർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടി ടി.കെ അലി അഷ്റഫ് സഖാഫി എസ് വൈ എസ് സോൺ പ്രസിഡൻ്റ് ശംസുദ്ദീൻ സഖാഫി, സെക്രട്ടറി അബ്ദുന്നാസർ കെ കെ,എ പി എം ഫള്ൽ സഖാഫി , ജഅ്ഫർ അഞ്ചാലൻ സർക്കിൾ പ്രസിഡൻ്റ് ജുനൈദ് സഖാഫി സെക്രട്ടറി സയ്യിദ് സിറാജുദ്ദീൻ സഖാഫി, ശഫീഖ് മാസ്റ്റർ, സൈനുൽ ആബിദ് സിദ്ദീഖാബാദ് സംബന്ധിച്ചു. സോൺ ദഅവ പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദീൻ തുറാബ് സഖാഫി തലപ്പാറ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി സിറാജ് മാസ്റ്റർ സ്വാഗതവും ശഫീഖ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.