Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവയിൽ കാനയുടെ സ്ലാബ് ഇളക്കി മാറ്റി ട്രാൻസ്ഫോമർ സ്ഥാപിക്കാൻ പോസ്റ്റിട്ട് കെഎസ്ഇബി.

09 Nov 2024 23:15 IST

santhosh sharma.v

Share News :

വെള്ളൂർ: പെരുവയിൽ കാനയുടെ സ്ലാബ് ഇളക്കി മാറ്റി ട്രാൻസ്ഫോമർ സ്ഥാപിക്കാൻ പോസ്റ്റിട്ട് കെഎസ്ഇബി. ഇലക്ട്രിസിറ്റി ബോർഡ്.  പെരുവ നരസിംഹ സ്വാമി ക്ഷേത്രത്തിനടുത്ത് ചടയംകാവിന് സമീപമാണ് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനായി റോഡരികിലെ കാനയിൽ പോസ്റ്റ്‌ സ്ഥാപിച്ച് മണ്ണിട്ട് മൂടിയത്. വളവും, വീതി കുറഞ്ഞതുമായ ഈ ഭാഗത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള വൈദ്യുതി വകുപ്പ് അധികൃതരുടെ നടപടി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.

പെരുവ - പെരുവംമൂഴി റോഡ് ആധുനിക നിലവാരത്തിൽ  വീതി കൂട്ടി ഓട നിർമ്മിച്ച് പണി നടക്കുന്നതിനിടയിലാണ് സംഭവം. ഒരു മഴ പെയ്താൽ സമീപപ്രദേശങ്ങളിൽ നിന്നും എത്തുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് വേണ്ടി കാന ഭാഗത്ത് സ്ഥാപിച്ച സ്ലാബ് 

ഫൗണ്ടേഷൻ ഉൾപ്പടെ പൊളിച്ചു നീക്കിയാണ് കെഎസ്ഇബി പോസ്റ്റ് ഇട്ടിരിക്കുന്നത്. വിവിധ ജനപ്രതിനിധികളും മറ്റും കെഎസ്ഇബി അധികൃതരുടെ ഈ നടപടിക്കെതിരെ പ്രതിഷേധമായി രംഗത്തെത്തിയിട്ടുണ്ട്. റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന വൈദ്യുതി പോസ്റ്റ്‌ മാറ്റിയിടാൻ പോലും തയ്യാറാകാത്ത വകുപ്പ് അധികൃതർ പ്രദേശത്ത് അപകടവും വെള്ളക്കെട്ടും ഉണ്ടാക്കാനാണ് അശാസ്ത്രീയമായ ഈ നടപടിയിലൂടെ നടത്തുന്നതെന്ന്

 നാട്ടുകാരുടെ ആക്ഷേപം ശക്തമാണ്.

Follow us on :

More in Related News