Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെയ്യാറ്റിൻകര സമാധി കേസ്;ഗോപൻ സ്വാമിയുടെ മരണത്തിലെ മൊഴികളിൽ വൈരുധ്യം, അനുമതി ലഭിച്ചാൽ ഇന്ന് കല്ലറ പൊളിക്കും

12 Jan 2025 09:17 IST

Shafeek cn

Share News :

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ അടിമുടി ദുരൂഹത. ബന്ധുക്കളുടെ മൊഴിയില്‍ വൈരുധ്യം. മരിച്ച ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നല്‍കിയ മൊഴി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, വ്യാഴാഴ്ച രാവിലെ 11ഓടെ ഗോപന്‍സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകന്‍ രാജസേനന്റെ മൊഴി. 11.30ഓടെ സമാധിയായെന്നാണ് കുടുംബത്തിന്റെ മൊഴി. ഇത്തരത്തില്‍ മൊഴിയിലെ വൈരുധ്യം നിലനില്‍ക്കുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. 


കുടുംബത്തിന്റെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്ഗോപന്‍ സ്വാമി മരിച്ചശേഷം സമാധി സ്ഥലത്ത് കൊണ്ടുവെയ്ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന പൊലീസ് അപേക്ഷയില്‍ കളക്‌റുടെ തീരുമാനം ഇന്നുണ്ടാകും.ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് പൊലിസിന്റെ ആവശ്യം.


നെയ്യാറ്റിന്‍കര ആറാലു മൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപന്‍ സ്വാമി സമാധിയായെനും നാട്ടുകാര്‍ അറിയാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുവെന്നാണ് കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി.എന്നാല്‍, കൊലപാതകമെന്ന് നാട്ടുകാര്‍ ആരോപണം ഉയര്‍ത്തിയതോടെയാണ് കല്ലറ തുറക്കാന്‍ പൊലീസ് തീരുമാനിച്ചത്. കളക്ടര്‍ ഇന്ന് ഉത്തരവിട്ടാല്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാനിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കും. മരണ കാരണം പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായാല്‍ മാത്രമേ പൊലീസ് ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയുള്ളൂ.ബന്ധുക്കളുടെ മൊഴിയിലെ വൈരുദ്യമാണ് സംശയം വര്‍ധിപ്പിക്കുന്നത്.


Follow us on :

More in Related News