Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 11:04 IST
Share News :
തിരൂർ : സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് തിരൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോൺഫ്രൻസ് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദ് ഹരജികൾ പരിഗണിച്ചു.
കുടുംബസമേതമുള്ള യാത്രയ്ക്കിടയിൽ അകാരണമായി ഭർത്താവിനെ മർദിച്ച വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം നിരസിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിലമ്പൂർ സ്വദേശിനി സമർപ്പിച്ച പരാതിയിൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇരുകൂട്ടരും തമ്മിൽ വാഹന പാർക്കിംഗ് സംബന്ധിച്ച വാക്കുതർക്കമാണ് പരാതിക്ക് കാരണമെന്നും കാണിച്ച് കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ അവസാനിപ്പിച്ചു.
ഭൂമി തരം മറ്റുന്നതിനുള്ള അപേക്ഷ നിരസിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒളവട്ടൂർ സ്വദേശി സമർപ്പിച്ച ഹർജിയിൽ റവന്യൂ അധികൃതരോട് വിശദമായ റിപ്പോർട്ട് തേടി.
വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഗസ്റ്റ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ച് 2013 മുതൽ വേതനം ലഭ്യമായില്ലെന്ന പുത്തൂർ പള്ളിക്കൽ സ്വദേശിയുടെ പരാതിയിന്മേൽ കോളേജ് മാനേജ്മെന്റിനെക്കൂടി കക്ഷി ചേർക്കാൻ കമ്മീഷൻ ഉത്തരവിട്ടു.
പുതിയ ആരാധനാലയത്തിന് അനുമതി തേടിക്കൊണ്ട് പന്തല്ലൂർ ഇസ്ലാമിക് ദവ സെന്റർ സമർപ്പിച്ച ഹരജിയിൽ, എതിർകക്ഷിയായ ആനക്കയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പുറമേ ജില്ലാ പോലീസ് മേധാവി, ഏറനാട് തഹസിൽദാർ എന്നിവരെക്കൂടി കക്ഷി ചേർക്കാൻ കമ്മീഷൻ ഉത്തരവിട്ടു. പുതുതായി ലഭിച്ച അഞ്ച് പരാതികൾ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പറിൽ വാട്ട്സ് ആപ്പിലൂടെയും പരാതികൾ സമർപ്പിക്കാം
Follow us on :
Tags:
More in Related News
Please select your location.