Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 11:47 IST
Share News :
മുക്കം: കോഴിക്കോട്, വെസ്റ്റ്ഹിൽ കടൽ തീരങ്ങളിലെദൃശ്യ മനോഹരിത കാണാൻ രാത്രിയിലും സഞ്ചാരികളുടെ ഒഴുക്ക് സജീവമാവുന്നു. മഴ പോലും വിനയകാതെ വിനോദ സഞ്ചാരികൾ പതിവായി കടൽ കാഴ്ച്ചകൾ കാണാനും കുളിർകാറ്റിൻ്റെ തലോടൽ ഏൽക്കാനും
രാപ്പകലുകൾ വിത്യാസമില്ലാതെ തീരങ്ങളിലെത്തുന്നത്. വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ ശക്തമായ കടലേറ്റം കാണികളെ കൗതുകമാക്കി. കടലേറ്റത്തിൻ്റെ ശക്തിയിൽ കടലോരത്തെ തിരമാലകളെ തടുക്കാൻ സ്ഥാപിച്ച കല്ല് ഭിത്തികൾക്കിടയിൽ താമസമാക്കിയ എലികൾ പുറത്ത് ചാടി ഓടി നടക്കുന്ന കാഴ്ചകളും അവയെ പിടികൂടാൻ വട്ടമിട്ട് പറക്കുന്ന മുങ്ങ പക്ഷിയും സഞ്ചാരികളെ ആശ്ചര്യഭരിതരാക്കി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ നൂനമർദ്ധത്തിൻ്റെ ഭാഗമായി മഴയും കടലേറ്റവും വെള്ളിയാഴ്ച അനുഭവപ്പെട്ടത്. കടലേറ്റ കാഴ്ച്ചച്ചകൾ ഹൃദ്യമാണെങ്കിലും കടലിനോട് ചേർന്ന് ഇറങ്ങുന്നത് ഒഴിവാക്കുക. കാലാവസ്ഥ മാറ്റത്താൽ കടലിരമ്പം കനത്ത് അപകട സാധ്യതയുണ്ട്.
കോഴിക്കോട് ബീച്ചിൽ നിന്ന് വിളിപ്പാടകലയുള്ള വെസ്റ്റ്ഹിൽ ബീച്ച് അഥവാ ബട്ട് റോഡ് ബീച്ചിലേക്ക് പകലോ രാത്രിയോ വിത്യാസമില്ലാതെ സഞ്ചാരികളുടെ വരവ് വർദ്ധിച്ചിട്ടുണ്ട്. . കടൽ കാറ്റിൻ്റെ കുളിർമയിൽ , കഥ പറഞ്ഞും പാട്ട് പാടിയും കഴിച്ച് കൂട്ടുന്നവരുടെ ആരവങ്ങൾ എവിടെ നോക്കിയാലും കേൾക്കുന്നത്.. സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ വിഭവങ്ങളുമായി കടലോരത്തെ വാണിഭവക്കാരും സഞ്ചാരികളെയും കാത്ത് കഴിയുന്നത് കാഴ്ചയാണ് .. അഞ്ച് വർഷത്തോളമായി വെസ്റ്റ്ഹിഹിൽ ബീച്ച് ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചത്. ആഘോഷവേളയിലും അവധി ദിവസങ്ങളിലും കോഴിക്കോട് ബീച്ച് പോലെ വെസ്റ്റ് ഹിൽ ബീച്ചും ദേശിയവും, അന്തർദേശീയ സഞ്ചാരികൾ നിറഞ്ഞതിനാൽ നല്ല തിരക്കാണ്. കുടുംബങ്ങൾക്കൊപ്പം വരുന്ന കൊച്ചു കുട്ടികൾക്ക് കളിച്ച് ഉല്ലസിക്കാനുള്ള മനോഹരമായ പാർക്കും വെസ്റ്റ്ഹിൽ കടൽ തീരത്ത് ഒരുക്കിയതിനാൽ സഞ്ചാരികളെകൂടുതൽആകർഷകമാക്കുന്നുണ്ട്. .കോഴിക്കോട് ജില്ല ടൂറിസം വകുപ്പാണ് വെസ്റ്റ്ഹിൽ ബീച്ചിനെ നവീകരിച്ച് മനോഹരമാക്കി സഞ്ചാരികൾക്ക് തുറന്ന് കൊടുത്തത്. രാത്രിയിൽ സഞ്ചാരികൾക്ക് കടലിൻ്റെ ആർത്ത അട്ടഹാസവും, കുളിക്കാറ്റിൻ്റെ തലോടലുമേറ്റ് വെസ്റ്റ്ഹിൽ ബീച്ചിലെ മരചുവടുകളിലും, പ്രത്യേക സംവിധാനിച്ച ഇരിപ്പിടങ്ങളിൽ ഇരുന്ന് കടൽ കാഴ്ച്ചകൾ മതി വോളം ആസ്വദിച്ച്' വാഹനങ്ങളിൽ പലരും വീടണയുന്നത്.
ചിത്രം: കോഴിക്കോട് ബീച്ചിലെ രാത്രി കാല കാഴ്ച്ചയിൽ നിന്ന്
Follow us on :
Tags:
More in Related News
Please select your location.