Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 21:51 IST
Share News :
കടുത്തുരുത്തി: ചേംമ്പർ ഓഫ് കൊമേഴ്‌സിൻ്റെ (കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ്) തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച്‌ച നടക്കുന്ന സാഹചര്യത്തിൽ നിലവിലെ ഭരണസമിതിക്കെതിരെ
പ്രചാരണങ്ങളാണ് ചിലർനടത്തുന്നതെന്ന്
പ്രസിഡൻ്റ് എൻ .പി.തോമസും മറ്റ് ഭാരവാഹികളും പത്രസമ്മേളനത്തിൽ പറഞ്ഞു.
സംഘടനാംഗങ്ങളുടെ ദൈനംദിന വിഷയങ്ങളിൽ ശക്തമായി ഇടപെടുന്നുണ്ട്. ഏറ്റുമാനൂർ യൂണിറ്റ് പ്രവർത്തനം നൂറു ശതമാനം സുതാര്യമായും കൂട്ടായ ആലോചനയിലുമാണ് നടക്കുന്നത് സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾക്ക് വ്യക്തവും കൃത്യവുമായ കണക്കുകൾ സൂക്ഷിച്ചിട്ടുണ്ട്. അനുദിന വരവുകൾ ബാങ്കുകളിലടച്ച് അവിടെ നിന്നും ചെഴുതി ആവശ്യത്തിനുള്ള പണം പിൻവലിയ്ക്കുകയും ചിലവുകൾക്ക് വൗച്ചറുകൾ സൂക്ഷിച്ചു വയ്ക്കുകയും വർഷാവസാനം ഓഡിറ്റു ചെയ്‌ത് ഇൻകംടാക്സസ് റിട്ടേണുകൾ ഫയൽ ചെയ്യുകയും ചെയ്യുന്നുണ്ട്. ഓരോ ദിവസത്തേയും ഇടപാടുകൾ അടുത്ത ദിവസം സ്റ്റേറ്റ്‌മെന്റായി ഭാരവാഹികൾക്കു നൽകുകയും ഓഫീസ് കോപ്പിയായും വയ്ക്കുന്നു ഓഫീസിൽ അംഗങ്ങൾക്ക് പരിശോധനക്കായുംനൽകുന്നുണ്ട്.
സംഘടനയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടം മൂന്നു ദശാബ്ദക്കാലം മുമ്പ് രൂപീകരിക്കപ്പെട്ട വ്യാപാരഭവൻ ഏറ്റുമാനൂർ ട്രസ്റ്റിൻറെ പേരിലാണ്. ഏകോപനസമിതിയുടെ അതാതു കാലത്ത് മാറിമാറി വരുന്ന ഭരണ സമിതിയാണ് ട്രസ്റ്റ് വ്യാപാരി വ്യവസായികളുടെ പൊതു നന്മ ലാക്കാക്കി പ്രവർത്തിയ്ക്കുന്നതിൻ്റെ ട്രസ്റ്റിന് സർക്കാർ നികുതിയിളവുകൾ അനുവദിച്ചിട്ടുണ്ട്. വർഷാവസാനം ഓഡിറ്റ് ചെയ്‌ത് കണക്കുകൾ കൃത്യമായി ഇൻകംടാക്സ്‌സിൽ സമർപ്പിച്ച് അംഗികാരം മേടിച്ചു പോകുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
വർത്തക ഹോസ്‌പിറ്റാലിറ്റി വെഞ്ചേഴ്‌സ് ലിമിറ്റഡ് കമ്പിനി വ്യാപാരഭവൻ പണിതതിൻ്റെയും മറ്റും ബാദ്ധ്യത തീർക്കുന്നതിനും ഇവിടുത്തെ സൗകര്യങ്ങൾ ഒരു ബിസിനസ്സായി നടത്തി അതിലൂടെ വ്യാപാരഭവനും സംഘടനയ്ക്കും നേട്ടമുണ്ടാക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ളതാണ്. ഇതു കമ്പനീസ് രജിസ്ട്രാറുടെയും ഇൻകംടാക്‌സിന്റെയും പക്കൽ എല്ലാവർഷവും
റിട്ടേണുകൾ ഫയൽ ചെയ്തത് നിയമാനുസരണം പ്രവർത്തിക്കുന്നു. ഈ കമ്പനിയിൽ പണം ഡെപ്പോസിറ്റ് ചെയ്‌തിട്ടുള്ള ഏതാനും ഓഹരിയുടമകളുണ്ട്. നിശ്ചിത പലിശ നിയമാനുസരണം ടി.ഡി.എസ് പിടിച്ച് ഇൻകംടാക്സ് ഡിപ്പാർട്ടുമെന്റിലടച്ച് ആയതിൻ്റെ രസീതു സഹിതം ചെക്കായി എല്ലാവർഷവും കൃത്യമായി നൽകുന്നു.
യാതൊരു അടിസ്ഥാനവുമില്ലാതെ ഈ സംവിധാനങ്ങളെല്ലാം തട്ടിപ്പാണ് വെട്ടിപ്പാണ് എന്ന രീതിയിൽ അണികളെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിയ്ക്കുന്നതിനായി കഥകൾ മെനഞ്ഞ് ഇതിൻ്റെ ഭാഗമായി ഇപ്പോഴും ഇരിയ്ക്കുന്നവരും മുമ്പിരുന്നവരുമായ ചുരുക്കം ചിലയാളുകൾ രംഗത്തുവന്നിരിക്കുകയാണെന്നും
തോമസ് പറഞ്ഞു.
പത്തും പതിനഞ്ചും വർഷം പുറകോട്ടുള്ള കാര്യങ്ങൾ വളച്ചുകെട്ടി പറഞ്ഞു നാഥനി ല്ലാത്ത വ്യാജനോട്ടീസുകൾ തുടരെ തുടരെ ഇറക്കി താറടിയ്ക്കുവാൻ ശ്രമിയ്ക്കുന്നു.
ഞങ്ങളുടെ ഈ മൂന്നു സംരംഭങ്ങളും വ്യവസ്ഥാപിത മാർഗ്ഗത്തിൽ കൃത്യതയോടെയാണ് പ്രവർത്തിക്കുന്നത് വ്യാജ പരാതികൾ ബന്ധമില്ലാത്ത തെറ്റായ വകുപ്പുകളിലേയ്ക്കു പ്രയോജനരഹിതമായി എഴുതിയയച്ചു മാദ്ധ്യമങ്ങളെ കാണിച്ചു വാർത്ത സൃഷ്ടിക്കുകയും തെറ്റിദ്ധാരണയുണ്ടാക്കുകയുമാണ്. ഇതു ഈ വരുന്ന തിര ഞ്ഞെടുപ്പിൽ ഒരു അട്ടിമറിസൃഷ്‌ടിയ്ക്കാൻ പറ്റുമോ എന്ന പരീക്ഷണംമാത്രമാണ്.
കേരളത്തിലെ ഏറ്റവും നല്ല യൂണിറ്റായി സംസ്ഥാനപ്രസിഡണ്ടു അംഗീകരി യ്ക്കുകയും പ്രശംസിയ്ക്കുകയും ചെയ്‌ത ഏറ്റുമാനൂരിനെ കരിതേയ്ക്കുവാനും
ഇല്ലായ്മ ചെയ്യുവാനുമുള്ള പ്രവണത ഏവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.