Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2024 18:54 IST
Share News :
കോഴിക്കോട്: സ്റ്റാഫ് ഫിക്സേഷൻ അട്ടിമറി,നിയമന നിരോധനം, പങ്കാളിത്തപെൻഷൻ വഞ്ചന, ശമ്പള കുടിശിക , ഡി എ നിഷേധം, മെഡിസെപ്പ് അഴിമതി, ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കൽ, കുട്ടികളുടെ സ്കോളർഷിപ്പ് നിഷേധിക്കൽ തുടങ്ങി പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന സർക്കാരിൻ്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പൊതുതെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രതിഷേധ വോട്ട് രേഖപ്പെടുത്താൻ അധ്യാപകർ തയ്യാറാകണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
പഠനോത്സവത്തിൻ്റെ പേരിൽ വിദ്യാലയങ്ങളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിലും വിദ്യാഭ്യാസ ഓഫീസുകളെ പാർട്ടി ഓഫീസാക്കി മാറ്റുന്ന എസ് എസ് കെയ്ക്കെതിരിലും ശക്തമായ പ്രതിഷേധവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയെ വെട്ടിമുറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നീക്കം അപലനീയമാണ്. പ്രധാനമന്ത്രി തന്നെ ഇത്തരം നീക്കത്തിന് നേതൃത്വം നൽകുന്നത് സ്വതന്ത്ര ഭാരത ചരിത്രത്തിന് തീരാ കളങ്കമാണ്. ഇത്തരം ദേശവിരുദ്ധ നീക്കങ്ങൾ ക്കെതിരെ ഉദ്ബുദ്ധരായ അധ്യാപക സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ടി.ടി ബിനു അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ.കെ.സുരേഷ്, ട്രഷറർ എം. കൃഷ്ണമണി, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ പി.എം. ശ്രീജിത്ത്, ടി .അശോക് കുമാർ, ടി .ആബിദ്, സജീവൻ കുഞ്ഞോത്ത്, പി.രാമചന്ദ്രൻ, ഷാജു .പി .കൃഷ്ണൻ, ടി.കെ.പ്രവീൺ, പി.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.