Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 18:56 IST
Share News :
വൈക്കം: കേരളത്തിൻ്റെ വികസനക്കുതിപ്പിന് തുടക്കമിട്ട മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ്റെ പൂർണ്ണകായ വെങ്കല പ്രതിമ തലസ്ഥാന നഗരിയിൽ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സ്മൃതി യാത്രയ്ക്ക് 28ന് കോട്ടയം ജില്ലയിലെ സ്വീകരണ സ്ഥലമായ വൈക്കത്ത് ഉജ്ജ്വല സ്വീകരണം നൽകും. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രൻ ക്യാപ്റ്റനായി പയ്യന്നൂരിൽ നിന്നും ആരംഭിച്ച സ്മൃതി യാത്ര ആലപ്പുഴ ജില്ലയിൽ നിന്നും കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുമ്പോൾ വെച്ചൂർ അംബികാ മാർക്കറ്റിൽ നിന്നും ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകും. തുടർന്ന് വൈകിട്ട് 4ന് വൈക്കം ബോട്ടുജെട്ടിയിൽ ഉജ്വല സ്വീകരണ സമ്മേളനം നടക്കും. സമ്മേളനത്തിന് മുന്നോടിയായി വൈക്കം ഇപ്റ്റ ഒരുക്കുന്ന വയലാർ ഗാന സന്ധ്യയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി രക്ഷാധികാരി അഡ്വ.വി.ബി ബിനു, പ്രസിഡൻ്റ് സി.കെ ആശ എം എൽ എ സെക്രട്ടറി എം.ഡി ബാബുരാജ്, ടി.എൻ രമേശൻ, സാബു പി മണലൊടി, പി.പ്രദീപ്, എൻ.അനിൽ ബിശ്വാസ് എന്നിവർ പറഞ്ഞു.ഈ മാസം 30 ന് വൈകിട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രതിമ അനാച്ഛാദനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.