Tue Dec 12, 2023 10:56 PM 1ST

Location  

Sign In

20 പേര്‍ക്ക് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം തിങ്കളാഴ്ച നാരകംപുഴയില്‍

31 Oct 2025 18:49 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: 2021ലെ മഹാപ്രളയത്തില്‍ കൊക്കയാര്‍ പഞ്ചായത്തില്‍ ഭവന രഹിതരായ 20 പേര്‍ക്ക് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം തിങ്കളാഴ്ച നാരകംപുഴയില്‍ നടക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പളളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇടുക്കി എം.പി.ഡീന്‍ കുര്യാക്കോസ് ചെയര്‍മാനായ ഇടുക്കി കെയര്‍ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ്് ഭവനം നിര്‍മാണം പൂര്‍ത്തികരിച്ചത്. പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എം.പി.ഭവന രഹിതരായവരുടെ ബുദ്ധിമുട്ടുകള്‍ നേരില്‍ മനസ്സിലാക്കിയാണ് വീട് നിര്‍മിച്ചു നല്‍കിയത്. രണ്ടു കിടപ്പുമുറി, ഹാള്‍ ,അടുക്കള , കക്കൂസ്  എന്നിവയടക്കം 500 സ്‌ക്വയര്‍ അടി വിസ്തീര്‍ണ്ണത്തില്‍ ഏഴു ലക്ഷത്തോളം ചിലവിലാണ് ഇരുപതു വീടുകളും നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.


             തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് നാരകംപുഴ സി.എസ്.ഐ.പാരിഷ് ഹാളില്‍ ഡീന്‍ കുര്യാക്കോസ് എം.പി.യുടെ അധ്യക്ഷതയില്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി താക്കോല്‍ദാനം നിര്‍വഹിക്കും. എ.ഐ.സി.സി.സെക്രട്ടറി

പി.വി.മോഹനന്‍, ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യു, കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയ് കെ പൗലോസ്,കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി കല്ലാര്‍ , അഡ്വ.എസ്.അശോകന്‍, ഡി.സി.സി.ജനറല്‍ സെക്രട്ടറി സിറിയക് തോമസ്,ജില്ലാ ബ്ലോക് മണ്ഡലം നേതാക്കള്‍ പങ്കെടുക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഏകോപനത്തിനായി ഒരുക്കിയ കൊക്കയാര്‍ മണ്ഡലം യു.ഡി.എഫ്. സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി ആഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി.മെമ്പര്‍മാരായ സണ്ണി തട്ടുങ്കല്‍, നൗഷാദ് വെംബ്ലി, ബ്ലോക് ജനറൽ സെക്രട്ടറി , ബെന്നി കദളികാട്ടിൽ എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News