Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരിക്കൾ റോഡിന്റെ ശോച്യാവസ്ഥ : സമരത്തിനൊരുങ്ങി നാട്ടുകാർ

02 Apr 2024 08:40 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നഗരസഭ ഡിവിഷൻ 27 ൽ കുരിക്കൾ റോഡ് - അമ്പാടി നഗർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കരണമുൾപ്പെടെയുള്ള സമരത്തിനൊരുങ്ങുമെന്ന് കുരിക്കൾ റോഡ് ജനകീയ കമ്മിറ്റി. രണ്ടു പതിറ്റാണ്ടു കാലമായി റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. റോഡ് നന്നാക്കിയില്ലെങ്കിൽ വോട്ട് ചോദിച്ച് വരരുതെന്നും ഇവർ താക്കീത് നൽകി.


രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് പോലും ദുരിതമാണ് ഈ റോഡ്. മഴപെയ്താൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടമാംവിധം വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷന് നിവേദനം നൽകി. തിരഞ്ഞെടുപ്പ് വിജ്ഞാപനം അവസാനിക്കുന്ന മുറക്ക് റോഡ് നവീകരിക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് നഗരസഭാധ്യക്ഷൻ എ. ഉസ്‍മാൻ ഉറപ്പുനൽകിയതായി ഭാരവാഹികൾ പറഞ്ഞു.


 അവഗണന തുടരുന്നപക്ഷം നാട്ടുകാരെ ഒന്നിച്ച് അണിനിരത്തി സമരപരിപാടികൾക്ക് ഒരുങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ  ജനകീയ കമ്മിറ്റി ചെയർമാൻ സലീം കാരാട്ട്, സി.പി. അഷ്റഫ്, ടി.കെ.അബ്ദുൽ റസാഖ്, പി പി. അക്ബർ, ടി കെ.ഹംസക്കോയ, ടി. ഷൗക്കത്ത്, ടി.കെ. യൂനുസ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News