Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 12:53 IST
Share News :
മൂന്നാര്‍ : വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ നഗര്‍ സ്വദേശി വിഘ്‌നേഷ് (23) ആണ് പിടിയിലായത്. മൂന്നാര്‍ കോളനി ന്യൂ നഗര്‍ സ്വദേശി സൂര്യ (24) ആണ് മരിച്ചത്. മരണത്തില്‍ അസ്വഭാവികതകള്‍ കണ്ടതോടെ ബന്ധുക്കളെ വിളിച്ച് ചോദ്യം ചെയ്തിരുന്നുവെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം കൊലപാതമാണെന്ന് തെളിഞ്ഞതോടയാണ് സഹോദരനെ കസ്റ്റിഡിയില്‍ എടുത്തത്. കഴുത്തില്‍ കുരുക്ക് മുറുകിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വീടിനുള്ളിലെ മുറിയില്‍ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ ശരീരത്തില്‍ ഉണ്ടായിരുന്ന പരിക്കുകളും മുറിവുകളും സംശയത്തിന് ഇടയാക്കിയിരുന്നു. ശരീരത്തിലും വസ്ത്രത്തിലും ഉണ്ടായിരുന്നു ചോരപ്പാടുകളും സംശയം ബലപ്പെടുവാന്‍ ഇടയാക്കി. സംഭവത്തില്‍ യുവാവിന്റെ മാതാവിനെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ആത്മഹത്യ എന്നുള്ള നിലപാട് തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. സംശയം ഉയര്‍ന്നതോടെ പോലീസിന്റെ അന്വേഷണവും ശക്തമാക്കിയിരുന്നു. വിരലടയാള വിദഗ്ദരും ഫോറന്‍സിക് സംഘവുമെല്ലാം സംഭവസ്ഥലത്ത് എത്തിയിരുന്നു.
കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. മദ്യപാന ശീലമുള്ള വിഘ്‌നേഷ് വീട്ടില്‍ വഴക്കിടുക പതിവായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു. മൂന്നാര്‍ സി.ഐ രാജന്‍ അരമനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി വരുന്നത്.
Follow us on :
More in Related News
Please select your location.