Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 10:16 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 9H ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ എവി എന്ന വിദ്യാർത്ഥി മരണപ്പെട്ടതിനാൽ ആദരസൂചകമായി ഇന്ന് 5 മുതൽ 9 വരെ ക്ലാസുകൾക്കും ഹയർസെക്കൻഡറി വിഭാഗത്തിനും അവധിയായിരിക്കും.
പത്താം ക്ലാസിന് ക്ലാസുണ്ടായിരിക്കും. പത്താം ക്ലാസിന്റെ പ്രീമോഡൽ പരീക്ഷ രാവിലെ 9 മണിക്ക് ആരംഭിക്കും.
മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചത് ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 ന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു . ശബ്ദം
കേട്ട് വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. താനൂർ പോലീസ് ഇന്ന് ഇൻക്വസ്റ്റ് നടത്തും.
Follow us on :
Tags:
More in Related News
Please select your location.