Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 19:40 IST
Share News :
മുട്ടം: മലങ്കര ടൂറിസം ഹബ്ബിന്റെ വികസനത്തിന് സര്‍ക്കാര്‍ - സ്വകാര്യ മേഖലകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കണം എന്നുള്ള സെന്റര്‍ ഫോര്‍ റീജിയണല്‍ സ്റ്റഡി സെന്ററിന്റേയും മുട്ടം ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റിയുടേയും നിരന്തരമായ ആവശ്യം പരിഗണിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്കിയ പി.ജെ ജോസഫ് എം.എല്‍.എയെ അനുമോദിച്ചു. സെന്റര്‍ ഫോര്‍ റീജിയണല്‍ സ്റ്റഡി സെന്റര്‍ ചെയര്മാന് സുജി കുര്യാക്കോസ്, ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, സെക്രട്ടറി സുബൈര്‍ പി.എം, വൈസ് പ്രസിഡന്റ് അജയന് താന്നിക്കാമറ്റം, കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന് കള്ളികാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്. ഹബ്ബിന്റെ വികസനത്തിന് ഉതകുന്ന പ്രോജക്റ്റ് റിപ്പോര്‍ട്ടും മലങ്കര ഫെസ്റ്റ് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുള്ള നിവേദനവും പ്രവര്‍ത്തകര്‍ എം.എല്‍.എക്ക് കൈമാറി.
Follow us on :
More in Related News
Please select your location.