Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം നാളെ

11 Jul 2024 08:43 IST

ENLIGHT REPORTER KODAKARA

Share News :


ചെമ്പുചിറ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം നാളെ 

ചെമ്പുചിറ : മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 12 ന് ആഘോഷിക്കും. ഇന്ന് വൈകീട്ട് ആറിന് ദീപാരാധന, പ്രാസാദശുദ്ധി, അത്താഴപൂജ നാളെ രാവിലെ 5 ന് നടതുറപ്പ്, ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം,ആറിന് ഉഷപൂജ പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം, കാഴ്ചശീവേലി, മദ്ധ്യാഹ്ന പൂജ, ശ്രീ ഭൂതബലി, തുടര്‍ന്ന് അന്നദാനം. വൈകീട്ട് ദീപാരാധന, സഹസ്രനാമാര്‍ച്ചന, അത്താഴപൂജ. രാവിലെ 10 ന് ഭക്തി പ്രഭാഷണം. എസ്.എസ്.എല്‍.സി ,പ്ലസ്ട ു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായ വിതരണവും നടക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി ഡോക്ടര്‍ കാരുമാത്ര വിജയന്‍, മേല്‍ശാന്തി നിത്യാനന്ദന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.


Follow us on :

More in Related News