Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 22:28 IST
Share News :
തൊടുപുഴ: കാരിക്കോട് -തെക്കുംഭാഗം റോഡ് പണി നിലച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാരിക്കോട് മുതല്‍ മലങ്കര ഗേറ്റ് വരെ 4.5 കോടി രൂപചില വഴിച്ച് ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് നാല് മാസം മുന്നേ പണികള്‍ ആരംഭിച്ച കാരിക്കോട്--തെക്കുംഭാഗം റോഡ് നിര്‍മാണം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പെട്ട് നിലച്ചിരിക്കുകയാണ്. കാരിക്കോട് മുതല്‍ കാപ്പിത്തോട്ടം കുരിശു പള്ളി വരെയും തടിപ്പാലം മുതല്‍ 100 മീറ്റര്‍ ദൂരവും ഉള്‍പ്പെട്ടെ 400 മീറ്റര്‍ ദൂരം പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുവാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറാകാത്തതാണ് പണി നിലയ്ക്കാന്‍ പ്രധാന കാരണം. രണ്ട് മാസം മുമ്പ് പി.ഡബ്ല്യു.ഡി വാട്ടര്‍ അതോറിറ്റിയില്‍ പണികള്‍ ചെയ്യുന്നതിനുള്ള പണം അടച്ചെങ്കിലും വാട്ടര്‍ അതോറിറ്റി അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലന്നാണ് ആക്ഷേപം. കെ.എസ്.ഇ.ബിയും നിഷേധ സമീപനം സ്വീകരിച്ചു. ആറ് വൈദ്യുതി പോസ്റ്റുകള്‍ മാറേണ്ടത് ഇവരുടെ നേതൃത്വത്തിലാണ്. എന്നാല്‍ പലതവണ സമീപിച്ചിട്ടും എസ്റ്റിമേറ്റ് പോലും തയ്യാറാക്കി നല്‍കാന്‍ തയ്യാറായില്ല. ഇതിനിടെ കരാറുകാരന്റെ എഗ്രിമെന്റ് കാലാവധിയും അവസാനിച്ചു. വീണ്ടും നാല് മാസം കൂടി നീട്ടി നല്‍കിയത് മാര്‍ച്ചില്‍ അവസാനിക്കും. തടസങ്ങള്‍ ഇല്ലാതെ പണികള്‍ മുന്നോട്ട് പോയാല്‍ പോലും നാല് മാസം കൊണ്ട് പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കില്ല. സൈഡ് പ്രൊട്ടക്ഷന്‍ വര്‍ക്കും ടി.എസ്.പി വര്‍ക്കും എര്‍ത്ത് വര്‍ക്കും റോഡ് ഫില്ലിങ്ങും മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇനി വി.എം.എം വിരിച്ച് ടാറിങ് ജോലിയാണ് പൂര്‍ത്തീകരിക്കുവാനുള്ളത്. ഏറെ നാളത്തെ പ്രദേശ വാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് റോഡ് നിര്‍മാണത്തിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ സ്ഥലം എം.എല്‍.എ യുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ റോഡ് നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചതായി സി.പി.എം തെക്കുംഭാഗം ലോക്കല്‍ സെക്രട്ടറി ടി.എം മുജീബ് പറഞ്ഞു. റോഡ് നിര്‍മ്മാണത്തിന് പ്രധാന തടസം സൃഷ്ടിക്കുന്ന വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്കെതിരെ സിപിഐ എം പ്രക്ഷോഭം ആരംഭിക്കുമെന്ന് ടി.എം മുജീബ് അറിയിച്ചു
Follow us on :
More in Related News
Please select your location.