Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2024 21:55 IST
Share News :
മദീന: മൂന്ന് ദിവസമായി മദീനയിൽ നടന്ന് വരുന്ന അന്താരാഷ്ട്ര ഇസ്ലാമിക ഗവേഷണ സമ്മേളനം സമാപിച്ചു.
മാറുന്ന ലോകത്ത് ഇസ്ലാമിക നിയമങ്ങളുടെ പ്രസക്തിയും പ്രായോഗികതയുമായി ബന്ധപ്പെട്ടായിരുന്നു സമ്മേളനത്തിലെ പ്രബന്ധങ്ങളും ചർച്ചകളും.
ഒൻപത് സെഷനുകളിലായി മുപ്പത്തിയാറ് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി. ഖുർആൻ വിജ്ഞാന സെഷനിൽ ഡോ.ഹുസൈൻ മടവൂർ ആദ്ധ്യക്ഷത വഹിച്ചു.
വിശുദ്ധ ഖുർആൻ മുസ് ലിംകളുടെ മാത്രം വേദഗ്രന്ഥമല്ലെന്നും അത് മുഴുവൻ മനഷ്യർക്കുമുള്ള പൊതു സ്വത്താണെന്നും അത് വായിച്ച് മനസ്സിലാക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നോറോളം പ്രതിനിധികൾ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.