Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഫെ കുടുംബശ്രീ പ്രീമിയം റസ്റ്ററൻ്റ് ഉദ്ഘാടനം ചെയ്തു

06 Apr 2025 21:00 IST

Jithu Vijay

Share News :

കോട്ടക്കൽ : കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ പ്രീമിയം കഫെ റസ്റ്ററൻ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം. കെ റഫീഖ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ. ഹനീഷ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ബസ്റ്റാന്റിന്റെ പുറകുവശത്താണ് ' കഫെ കുടുംബശ്രീ'  തുടങ്ങിയിട്ടുള്ളത്. കാൻ്റീൻ, കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുക, തൊഴിൽനിലവാരം ഉയർത്തുക എന്നിവയാണ് പ്രീമിയം കഫെയുടെ പ്രധാന ലക്ഷ്യങ്ങൾ.


കുടുംബശ്രീ ജില്ലാ മിഷൻ ക്ഷണിച്ച താൽപര്യപത്രത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം സ്വദേശിനി ഷരീഫയാണ് സംരംഭക. പാഴ്സൽ സർവീസ്, ടേക്ക് എവേ കൗണ്ടറുകൾ, കാത്തിരിപ്പ് കേന്ദ്രം, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, മാലിന്യ സംസ്കരണ ഉപാധികൾ, പാർക്കിംഗ് സൗകര്യം, ശുചിമുറികൾ, നാപ്കിൻ മെഷീൻ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് ആരംഭിച്ച ഈ പുത്തൻസംരംഭത്തിൽ കേരളീയ വിഭവങ്ങളും അറബിക്, ചൈനീസ് വിഭവങ്ങളും ഒപ്പം മലപ്പുറത്തിന്റെ തന്നെ രുചിക്കൂട്ടുകളും ലഭിക്കും.


പരിപാടിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ മുഖ്യാതിഥിയായി. കോട്ടക്കൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പാറോളി റംല, മലപ്പുറം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ഷരീഫ്, കൗൺസിലർ കളപ്പാടൻ സജീർ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബി സുരേഷ് കുമാർ, അസിസ്റ്റൻ്റ് കോഡിനേറ്റർ എം പി മുഹമ്മദ് അസ്‌ലം, കുടുംബശ്രീ പ്രോഗ്രാം മാനേജർ പി റെനീഷ്, സിഡിഎസ് ചെയർപേഴ്സൺമാരായ ടി ടി ജുമൈല, എം കെ റസിയ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News