Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലിയിൽ നിന്ന് ബീവറേജ് ഔട്ട്ലെറ്റ് മാറ്റുന്നതിനെതിരെ എ .ഐ.ടി.യു.സി ചുമട്ടുതൊഴിലാളി യൂണിയൻ

12 Nov 2024 19:44 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കോടാലിയിൽ നിന്ന് ബീവറേജ് ഔട്ട്ലെറ്റ് മാറ്റുന്നതിനെതിരെ എ.ഐ.ടി.യു.സി ചുമട്ടുതൊഴിലാളി യൂണിയൻ


മറ്റത്തൂർ പഞ്ചായത്തിലെ കോടാലിയിൽ 22 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബീവറേജ് ഔട്ട്ലെറ്റ് ഒരു കിലോമീറ്റർ അകലെ മൂന്നുമുറിയിലേക്ക് മാറ്റുന്നതിൽ എ ഐ ടി യു സി കോടാലി യൂണിയൻ പ്രതിഷേധിച്ചു. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ

ഇരുപതോളം എ ഐ ടി യു സി തൊഴിലാളികളുടെ 22 വർഷമായി ലഭിക്കുന്ന തൊഴിലവസരം ഇതുമൂലം നഷ്ടപ്പെടുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് അധികം അകലെയല്ലാതെ വാടക കെട്ടിടങ്ങളുണ്ടായിട്ടും ഒരു കിലോമീറ്റർ അകലെ പെട്രോൾ പമ്പിന് സമീപത്തേക്ക്  ഔട്ട്ലെറ്റ് മാറ്റുന്നതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും ആരോപിച്ചു. പുതിയതായി ആരംഭിക്കുന്ന പ്രദേശത്ത് ചേലക്കാട്ടുകര വലിയതോടിന് സമീപത്തെ റോഡിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന വിധം വാഹന പാർക്കിങ്ങ് ഉണ്ടാകും. പെട്രോള്‍ പമ്പിന്‍റെ സുരക്ഷയ്ക്ക്

പോലും ഭീഷണിയാകുന്ന ഈ മാറ്റം മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ, സെൻ്റ് ജോസഫ്സ് സ്കൂൾ, മറ്റത്തൂർ പഞ്ചായത്ത് ഓഫിസ്, എന്നിവയുടെ സമീപത്തേക്ക് മാറ്റുന്നതിൽ 

നാട്ടുകാരുടെ എതിർപ്പുണ്ടായിട്ടും ബീവറേജ് ഔട്ട് ലെറ്റ് മാറ്റുന്നതിൽ എ ഐ ടി യു സി കോടാലി യൂണിയൻ

പ്രതിഷേധിച്ചു. പ്രസിഡൻ്റ് എ.എ. ഉണ്ണിച്ചെക്കൻ,

സെക്രട്ടറി സി. യു. പ്രിയൻ, കെ.പി.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News