Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്‌ തുടക്കമായി

27 Jul 2024 01:00 IST

CN Remya

Share News :

കോട്ടയം: എസ്എഫ്ഐ 46ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന്‌ കോട്ടയത്ത് തുടക്കമായി. സംഘാടകസമിതി ചെയർമാൻ അഡ്വ. കെ അനിൽകുമാർ പൊതുസമ്മേളനവേദിയായ തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് (എം സാബു നഗർ) പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. 

പതാകജാഥ അനശ്വര രക്തസാക്ഷി എം സാബുവിന്റെ മണർകാട്ടെ സ്‌മൃതി മണ്ഡപത്തിൽനിന്നാണ് ആരംഭിച്ചത്. ജാഥാ ക്യാപ്‌റ്റൻ സംസ്ഥാന കമ്മറ്റിയംഗം പി ജെ സഞ്ജയ്‌ക്ക്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ ജെയ്‌ക്‌ സി തോമസ്‌ പതാക കൈമാറി. വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമ്മേളനനഗറിൽ എത്തിയ പതാക സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ ഏറ്റുവാങ്ങി. ആയിരങ്ങൾ പങ്കെടുത്ത വിദ്യാർഥി റാലിയും കോട്ടയം നഗരത്തെ ആവേശത്തിലാക്കി. 

പൊതുസമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനം ചെയ്തു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ബി ആഷിക്‌ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ. കെ അനിൽകുമാർ, എസ്‌എഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി ജെ സഞ്ജയ്‌, വൈഷ്ണവി ഷാജി, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ ഡി കെ അമൽ, അർജുൻ മുരളി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി ആർ രാഹുൽ, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. റെജി സഖറിയ, കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മറ്റിയംഗങ്ങായ സി എൻ സത്യനേഷൻ, കെ ആർ അജയ്‌, ഏരിയാ സെക്രട്ടറി ബി ശശികുമാർ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌ കുമാർ, പ്രസിഡന്റ്‌ അഡ്വ. ബി മഹേഷ്‌ ചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്‌ സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം മീനു എം ബിജു നന്ദിയും പറഞ്ഞു.

കോട്ടയം സിഎസ്‌ഐ റീട്രീറ്റ് സെന്റർ ഹാളിൽ (അജീഷ് വിശ്വനാഥൻ നഗർ) നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ പത്തിന് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഒമ്പതിന്‌ അജീഷ് വിശ്വനാഥൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം മീനു എം ബിജു ക്യാപ്‌റ്റനും ജില്ലാ വൈസ് പ്രസിഡന്റ്‌ ഡി കെ അമൽ വൈസ് ക്യാപ്‌റ്റനും ജില്ലാ വൈസ് പ്രസിഡന്റ്‌ അർജുൻ മുരളി മാനേജരുമായ ദീപശിഖ ജാഥ ആരംഭിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു ദീപശിഖ കൈമാറും. ജില്ലയിലെ ഒന്നരലക്ഷം വിദ്യാർഥികളെ പ്രതിനിധികരിച്ച് 300 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 28ന് സമ്മേളനം സമാപിക്കും.

Follow us on :

More in Related News