Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 23:04 IST
Share News :
വൈക്കം: മേൽത്തട്ട് പരിധിക്കും ഉപവർഗീകരണത്തിനും എതിരെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ധൃതി പിടിച്ച് വിധി നടപ്പിലാക്കരുതെന്നും, ഇത് സംബന്ധിച്ച് കേന്ദ്ര ഗവൺമെൻ്റ് നിയമം നിർമിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സാഗരത്തിന്റെ മുന്നോടിയായി ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ വൈക്കത്ത് വിവിധ ഇടങ്ങളിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു.തിങ്കളാഴ്ച വൈകിട്ട് തലയോലപ്പറമ്പ് വടകര ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ജ്വാല തെളിയിച്ച് കെപിഎംഎസ് സംസ്ഥാന കമ്മിറ്റിഅംഗം കെ.കെ.കൃഷ്ണകുമാർ സമരം ഉദ്ഘാടനം ചെയ്തു. ദളിത് ആദിവാസി സംയുക്ത സമിതി
ജോയിൻ്റ് കൺവീനർ വി.സി ജയൻ അധ്യക്ഷത വഹിച്ചു. സി.എ.കേശവൻ, ജമീല ഷാജു, ബൈജു തൊട്ടിത്തറ, അനിമോൾഷിബു, പി.കെ.ബിനോയ്, എസ്.കെ.പങ്കജാക്ഷൻ, ഫെനിൽ, പി.സി.സിബി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.