Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.പി.ഐ (എം) തിരൂരങ്ങാടി ഏരിയ സമ്മേളനത്തിൻ്റെ അനുബന്ധിച്ച് കേരള പ്രവാസി സംഘം തിരുരങ്ങാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തി.

12 Nov 2024 10:56 IST

Jithu Vijay

Share News :

തിരൂരങ്ങാടി : സി.പി.ഐ (എം) തിരൂരങ്ങാടി ഏരിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി കേരള പ്രവാസി സംഘം തിരുരങ്ങാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂക്കിപ്പറമ്പ് " കേരളവും പ്രവാസി സമൂഹവും എന്ന വിഷയത്തെ അധികരിച്ചു സെമിനാർ നടത്തി.

പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ഗഫുർ പി ലില്ലീസ് ഉൽഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധിയിൽ അംഗമായി അംശാധായം മുടങ്ങിയവരുടെ പിഴയും പിഴപലിശയും ഗണ്യമമായി കുറച്ചു കൊണ്ടു പ്രവാസി ക്ഷേമനിധി ബോർഡ് പ്രവാസി സമൂഹത്തിൻ്റെ പ്രയാസങ്ങളിൽ സഹായകരമായ നിലപാടെടുത്തതായി ഗഫുർ പി, ലില്ലീസ് പറഞ്ഞു.


കേരള പ്രവാസി സമൂഹത്തോട് എന്നും സഹായകരമായ നിലപാട് സ്വീകരിച്ചത് ഇടത് പക്ഷ സർക്കാരുകൾ മാത്രമാണെന്നും ഗഫുർ പി. ലില്ലിസ് തെളിവുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടി. ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളും, നോർക്ക സാന്ത്വന ആനുകൂല്യങ്ങളും നടപ്പാക്കിയതും ,വർധിപ്പിച്ചതും ഇടത് പക്ഷ സർക്കാരുകൾ മാത്രമാണ്. അത് കൊണ്ട് തന്നെ ഇടത് പക്ഷ സർക്കാരിനെ കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തിലെ പ്രവാസികൾ കാത്ത് സൂക്ഷിക്കുമെന്നും സംസ്ഥാന പ്രസിഡൻ്റ് പ്രഖ്യാപിച്ചു.


സെമിനാറിൽ ഏരിയ പ്രസിഡൻറ് ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷനായിരുന്നു.

സി.പി.ഐ (എം) ഏരിയ സെക്രട്ടറി തയ്യിൽ അലവി, മച്ചിങ്ങൽ അബ്ദുറഹിമാൻ, ജുനൈദ് തങ്ങൾ, അബ്ദു മാസ്റ്റർ, ഫാറൂഖ് പി. ഹമീദലി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News