Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി ദിനത്തിൽ മാതൃകയായി പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് സ്കൂൾ

05 Jun 2024 19:08 IST

Jithu Vijay

Share News :



പരപ്പനങ്ങാടി : അന്താരാഷ്ട്ര തലത്തിൽ പരിസ്ഥിതിക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ഉത്സവമാണ് 1973 മുതൽ ആചരിക്കുന്ന ലോക പരിസ്ഥിതി ദിനം. വിവിധ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ എല്ലാവർഷവും ജൂൺ 5 ന് അവരുടെ സുസ്ഥിര ആവാസം, ഭൂമിയിൽ സാധ്യമാക്കുന്ന, പരിസ്ഥിതിയെ ആദരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഈ വർഷം സൗദി അറേബ്യയാണ് ഔദ്യോഗികമായി ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയം വഹിക്കുന്നത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ പച്ചകറി കൃഷിക്ക് തുടക്കം കുറിച്ചു. 


കൂടാതെ പരപ്പനങ്ങാടിയിലെ ഗവ. ഹെൽത്ത് സെന്റർ, ഗവ. മൃഗാശുപത്രി, പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ, എക്സൈസ് റേഞ്ച് ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, നെടുവ വില്ലേജ് ഓഫീസ്, പരപ്പനങ്ങാടി മുൻസിപ്പാലിറ്റി എന്നിയിടങ്ങളിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ വിദ്യാർത്ഥികളെ കൂടാതെ ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ കോഡിനേറ്റർ ജിഷ ടി, അധ്യാപിക രജിത ടി. കെ, ലൈബ്രേറിയൻ ജിത്തു വിജയ്, ഗവ.മോഡൽ ലാബ് സ്കൂൾ അധ്യാപിക തുളസി. കെ, ജീവനക്കാരായ രഞ്ജിത്ത് കെ, മിഥുൻ സി, വരുൺ. ടി എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News