Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കൻ മലയോരങ്ങളിൽ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിലായി.

18 Jul 2024 20:54 IST

UNNICHEKKU .M

Share News :



 മുക്കം : കിഴക്കൻ മലയോരെത്തെ കനത്ത മഴ ഇരുവഴിഞ്ഞിപ്പുഴയും , ചെറുപുഴയും ചാലിയാറും വീണ്ടും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വ്യാഴായ്ച്ച രാവിലെയും, ഉച്ചക്കുമുണ്ടായ കനത്ത മഴയും മലവെള്ളപാച്ചിലുമാണ് ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പ് പെടുന്നെ നെ വീണ്ടും ഉയർന്നത്. വയലുകളിലും റോഡുകളിലും നിന്നുള്ളെ െവെള്ളം ബുധനാഴ്ച്ച കുറഞ്ഞ ങ്കിലും പൂർണ്ണമായും നീങ്ങിയില്ല. മലയോര വൃഷ്ടിപ്രദേശങ്ങളിൽ ബുധനാഴ്ച്ച രാത്രിയും വ്യാഴായ്ച്ച പകലും പെയ്തിറങ്ങിയ ശക്തമായ മഴ വീണ്ടും െവെള്ളെപ്പൊക്കമായി മാറിയത്. ചേന്ദമംഗല്ലൂർ - കക്കാട് റോഡ്' , പുൽപ്പറമ്പ് നായർകുഴി റോഡ്, കൂളിമാട് റോഡ് .മുക്കം നഗരസഭയിലെ കച്ചേരി, ബിപി മൊയ്തീൻ പാർക്ക്, എന്നീ പ്രദേശങ്ങൾ വെള്ളം കയറി. ശക്ത മഴയിലും കാറ്റിലും മണാശ്ശേരി ഷിഖിൻ്റെ വീടിന് മുകളിൽ മരം വീട് ഭാഗികമായി തകർന്നു. മണാശ്ശേരി -  പൊറ്റ േശ്ശരി തോട്  നിറഞ്ഞ് ഒഴുകിയതോടെ പല ഭാഗങ്ങളിലും വെള്ളം കയറി. വാഴ കൃഷിയടക്കം വെള്ളത്തിലായി. മഴ ഇനിയും ശക്തമായാൽ വീണ്ടും താഴ്ന്ന പ്രദേശവാസികൾ ആശങ്കയിലാണ്.

  

 

Follow us on :

More in Related News