Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 12:17 IST
Share News :
മലപ്പുറം: പൊന്നാനിയിൽ ആളുമാറി യുവാവിനെ അറസ്റ്റ് ചെയ്തതിൽ മലപ്പുറം എസ്.പി റിപ്പോർട്ട് തേടി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചതിനുശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
വെളിയങ്കോട് സ്വദേശി അലുങ്ങൽ അബൂബക്കറാണ് യാതൊരു കാരണവുമില്ലാതെ ജയിലിൽ കിടന്നത്. ബന്ധുക്കൾ കോടതിയെ സമീപിച്ചതോടെ യുവാവിനെ മോചിപ്പിച്ചു. വടക്കേ പുറത്ത് അബൂബക്കർ ചെലവിന് നൽകുന്നില്ലന്ന് കാണിച്ച് ഇയാളുടെ ഭാര്യ പരാതി നൽകിയിരുന്നു. തിരൂർ കുടുംബ കോടതിയിൽ നിന്നുള്ള വാറന്‍റ് നടപ്പാക്കാൻ എത്തിയ പൊന്നാനി പൊലീസാണ് ആളുമാറി ആലുങ്ങൽ അബൂബക്കറിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്.
ആലുങ്ങൽ അബൂബക്കറിന്റെ പേരിൽ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു ഭാര്യ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യം ഈ കേസ് ആണെന്ന് കരുതിയെങ്കിലും പിന്നീട് വീട്ടു പേരിൽ മാറ്റമുണ്ടെന്നും പൊലീസ് ഉദ്ദേശിച്ച അബൂബക്കർ താനല്ലെന്നും പൊലീസിനോട് ആവർത്തിച്ചു പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.തന്നെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നുവെന്ന് അബൂബക്കർ പറഞ്ഞു. കോടതിയിൽ ജീവനാംശം നൽകാനുള്ള തുകയില്ലെന്ന് അറിയിച്ചതോടെ ആറുമാസം തടവിന് ശിക്ഷിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് താൻ തവനൂർ ജയിലിൽ ജയിൽ ശിക്ഷ അനുഭവിച്ചതെന്നും അബൂബക്കർ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.