Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവിത ശൈലി പഠനം പാoപുസ്തകത്തിൽ ഉൾപ്പെടുത്തണം: യുസി രാമൻ

05 Sep 2024 21:26 IST

Basheer Puthukkudi

Share News :

കുന്നമംഗലം : വ്യായാമ രഹിതമായ ജീവിതവും ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ പിറകെയുള്ള മത്സരിച്ചോട്ടവും യുവാക്കളെ പോലും ജീവിതശൈലി രോഗങ്ങൾക്ക് അടിമകളാക്കുകയാണ്.. ഈ സാഹചര്യത്തിൽ ഇളം തലമുറയെ  ശക്തമായി ബോധവൽക്കരിക്കുന്നതിനുവേണ്ടി പാഠ്യപുസ്തകത്തിൽ ഈ വിഷയത്തെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് യുസി രാമൻ ആവശ്യപ്പെട്ടു .കുന്നമംഗലം നൊച്ചിപ്പോയിൽ സൗഹൃദം അയൽപക്ക വേദി മലബാർ ഗോൾഡിന്റെയും ഇഖ്റ ആശുപത്രിയുടെയും സഹകരണത്തോടുകൂടി സംഘടിപ്പിച്ച കിഡ്നി രോഗനിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പാറപ്പുറത്ത് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ദർശന , ശശിധരൻ മാസ്റ്റർ, എംകെ പ്രേമാനന്ദൻ ,കെ ബഷീർ , സി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

Follow us on :

More in Related News