Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

12 May 2024 22:12 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തൻവീട്ടിൽ പി.ആർ രാജുവാണ് മരിച്ചത്.

26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം.രാജു ഓടിച്ച് കൊണ്ട് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ രാജുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന റെജി, ഭാര്യ ഷിജി എന്നിവർക്കും പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.

Follow us on :

More in Related News