Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 20:03 IST
Share News :
കോട്ടയം: ജീവനക്കാരുടെയും വിവിധ സർവീസ് സംഘടനകളുടേയും നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് കോട്ടയം കളക്ട്രേറ്റും പരിസരവും വൃത്തിയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി ജി. പ്രവീൺകുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ കളക്ട്രേറ്റിനു മുന്നിലെ ഉദ്യാനം ശുചീകരിച്ചുകൊണ്ടു പ്രവർത്തികൾക്കു തുടക്കം കുറിച്ചു. കളക്ട്രേറ്റിലെ മുൻവശത്തെ പൂന്തോട്ടം നവീകരിക്കുന്നതടക്കമുള്ള പരിപാടികൾ ശുചീകരണത്തിന്റെ ഭാഗമായി നടപ്പാക്കും.
Follow us on :
Tags:
More in Related News
Please select your location.