Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 21:03 IST
Share News :
കൊടകര ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.
. കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.സിദിഖ് കെ ( ഡെപ്യൂട്ടി ഡയറക്ടര്‍, എല്‍.എസ്.ജി.ഡി തൃശ്ശൂര്‍ ) അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരിത രാജേഷ്, വൈസ് പ്രസിഡണ്ട് കെ.ജി രെജീഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിററി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു, ജനപ്രതിനിധികളായ പ്രനില ഗിരീശന്‍, ബിജി ഡേവിസ്, ഷിനി ജെയ്‌സണ്‍, ലത ഷാജു, സജിനി സന്തോഷ്, ടി.വി പ്രജിത്ത്, പദ്മനാഭന്‍ ടി.കെ, സിബി സി.ഡി, റെക്‌സ് സി.എ തുടങ്ങിയവരും പ്രേരക്, ആശകുടുംബശ്രീ അംഗനവാടി പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊടകര ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒമ്പതു പേരുടെയും ഭൗതിക സാഹചര്യം വിലയിരുത്തിയാണ് പ്രഖ്യാപനം.
Follow us on :
Tags:
More in Related News
Please select your location.