Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിംലീഗും സമസ്തയിലെ ഒരുവിഭാഗം നേതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമവായ ശ്രമം പാളി.

14 Jan 2025 19:37 IST

Jithu Vijay

Share News :

മലപ്പുറം : മുസ്ലിംലീഗും സമസ്തയിലെ ഒരുവിഭാഗം നേതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമവായ ശ്രമം പാളി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സമസ്ത ജോയിന്റ് സെക്രട്ടറി ഉമർഫൈസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെന്ന് പറഞ്ഞെങ്കിലും 24 മണിക്കൂറിനകം ഇരുവിഭാഗം നേതാക്കളും പരസ്പരം തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇവിടെവന്ന് സംസാരിച്ച വിഷയവുമായി നീതി പുലർത്തുന്ന പ്രതികരണമല്ല നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയതെന്ന് സാദിഖലി തങ്ങളും പറഞ്ഞു.


സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമായി അറിയപ്പെടുന്ന നേതാക്കള്‍ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച സാദിഖലി തങ്ങളുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. 'സാദിഖലി തങ്ങളുമായി ഉണ്ടായ പ്രശ്നമാണ് ചർച്ച ചെയ്തത്. ഉണ്ടായ തെറ്റിദ്ധാരണകള്‍ ചർച്ചചെയ്ത് ബോധ്യപ്പെടുത്തി. ആരോടും ഖേദം ഒന്നും പറയേണ്ട ആവശ്യമില്ല. മാപ്പ് ഒന്നും പറഞ്ഞിട്ടില്ല. മാപ്പ് അല്ലാഹുവിനോട് മാത്രമേ പറയൂ' ഉമർ ഫൈസി പ്രതികരിച്ചു.


ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമർ ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ പാണക്കാടെത്തി മാപ്പു പറഞ്ഞുവെന്നും എന്നാൽ ഇവർ ധാരണയോട് നീതി പുലർത്തിയില്ലെന്നും തങ്ങൾ പറഞ്ഞു. തങ്ങളോട് മാപ്പ് പറഞ്ഞത് വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയണമെന്നായിരുന്നു ധാരണ. എന്നാൽ ഉമർഫൈസി അതുമാത്രം മറച്ചുവെച്ചെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി



Follow us on :

More in Related News