Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തില്‍ കൊവിഡ് ആക്ടീവ് കേസുകള്‍ 2053 ; രാജ്യത്താകെ 6815 കൊവിഡ് കേസുകൾ

10 Jun 2025 12:44 IST

Jithu Vijay

Share News :

തിരുവനന്തപുരം : രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്ടീവ് കൊവിഡ്

കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 കടന്നു. നാല് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ 96 കേസുകളാണ് വർധിച്ചിരിക്കുന്നത്. ഒരാള്‍ മരിച്ചു. വിവിധ രോഗങ്ങള്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന 79 വയസുകാരനാണ് മരിച്ചത്. കേരളത്തില്‍ ആകെ ആക്ടീവ് കേസുകള്‍ 2053 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ കേസുകളില്‍ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്.


JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഡബ്യൂഎച്ച്‌ഒ അറിയിച്ചു.

Follow us on :

More in Related News