Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 18:15 IST
Share News :
വൈക്കം: കേരളീയ നവോത്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് നേതൃത്വം നൽകിയ ഭാരതകേസരി മന്നത്തു പത്മനാഭൻ്റെ മഹത്വ പൂർണമായ പ്രവർത്ത നങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ്റെ നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്തുപത്മനാഭനെ കുറിച്ച് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടി ' മന്നം നവോത്ഥാന സൂര്യൻ' എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്നത്തു പത്മനാഭൻ കർമപദത്തിലെ നിരവധിയായ അവിസ്‌മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി നടത്തുന്ന പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം ഒക്ടോബർ 31 ന് വൈക്കം കെ. എൻ. എൻ സ്മാര മന്ദിരത്തിൽ നടക്കും. രാവിലെ 10.30 ന് എൻ.എസ്.എസ്. ഡയറക്‌ടർ ബോർഡ് അംഗം പ്രൊഫസർ മാടവന ബാലകൃഷ്‌ണപിള്ള താലൂക്ക്തല ഉദ്ഘാടനം നിർവ്വഹിക്കും. എൻ.എസ്.എസ്. സംഘടന ശാഖാമേധാവി വി.വി ശശിധരൻനായർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് അദ്ധ്യക്ഷത വഹിക്കും. താലൂക്കിൻ്റെ പതിനാലു മേഖലകളിലും 97 കരയോഗങ്ങളിലും വിവിധ സെമിനാറുകൾ, ചർച്ചകൾ, സിംപോസിയങ്ങൾ ശില്പശാലകൾ എന്നിവ നടത്തും. യുവജനങ്ങൾ, വിദ്യാർത്ഥികൾ, ബാലസമാജ അംഗങ്ങൾ എന്നിവർക്കായി വിവിധ മത്സരങ്ങളും ഒരു വർഷക്കാലയളവിൽ സംഘടിപ്പിക്കുമെന്നും 2025 ഒക്ടോബറിൽ പ്രകടനവും നായർ മഹാസമ്മേളത്തോടു കൂടി പരിപാടി സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. താലൂക്ക് യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട്, വൈസ് ചെയർമാൻ പി.വേണുഗോപാൽ, സെക്രട്ടറി അഖിൽ.ആർ നായർ, വനിതാ യൂണിയൻ സെക്രട്ടറി മീരാ മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.