Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡെങ്കിപ്പനി - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

20 Jul 2024 10:09 IST

R mohandas

Share News :

കൊല്ലം:  ഡെങ്കിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.  ജനുവരിയില്‍ തന്നെ  ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.മാര്‍ച്ച് 21 ന് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഏപ്രില്‍ 30 ന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കി. കൂടാതെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മെയ് 10 ന് പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കുകയും വാര്‍ഡ് അടിസ്ഥാനത്തില്‍ തയാറാക്കിയ പകര്‍ച്ചവ്യാധികളുടെ ജില്ലാതല റിപ്പോര്‍ട്ട്  സെക്രട്ടറിമാര്‍ക്ക് നല്കുകയും ചെയ്തു. ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്‌ലുന്‍സ എന്നിവയാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പകര്‍ച്ച വ്യാധികളില്‍ പ്രധാനപ്പെട്ടവ.


 ഡെങ്കിപ്പനി - പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം അനിവാര്യം

ഫെബ്രുവരി മുതല്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപങ്ങളുടെ സഹകരണത്തോടെ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ഡ്രൈ കണ്ടെയ്‌നര്‍ എലിമിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എല്ലാ വാര്‍ഡുകളിലും വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റികള്‍ വഴിയും ഇന്റര്‍സെക്ടര്‍ മീറ്റിംഗുകള്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. തുടര്‍ന്ന് ഏപ്രില്‍ മെയ് മാസങ്ങളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്താനുള്ള വെക്റ്റര്‍ സ്റ്റഡി അനാലിസിസ് എല്ലാ തിങ്കളാഴ്ചയും നടത്തിവരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്‍ഡക്‌സ് കൂടുതലുള്ള സ്ഥലങ്ങളില്‍ ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നു. ഇത്തരത്തിലുള്ള ഹോട്ട് സ്‌പോട് പ്രദേശങ്ങളില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.


കൊല്ലം ജില്ലയില്‍ നിന്നും ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളില്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. പ്രദേശവാസികളില്‍ നിന്നും തിരഞ്ഞെടുത്ത ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തവും പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ പൊതുജങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ ഡെങ്കു ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളില്‍ ബോധവത്ക്കരണ ക്ലാസുകളും പ്രതിജ്ഞയും സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ബോധവത്ക്കരണ നോട്ടീസുകള്‍ പോസ്റ്ററുകള്‍ എന്നിവയും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനായി ഡിജിറ്റല്‍ പോസ്റ്ററുകള്‍, വിഡിയോകള്‍ എന്നിവയും തയ്യാറാക്കി നല്കിയിട്ടുണ്ട്. കൂടാതെ ആരോഗ്യസ്ഥാപനങ്ങള്‍ വഴി ബോധവത്ക്കരണ ക്ലാസുകളും , മൈക്ക് അനൗണ്‍സ്മെന്റ്കളും നടത്തി വരുന്നു.

പോരുവഴി, ഉളിയക്കോവില്‍, ശക്തികുളങ്ങര, ശൂരനാട്, ഏരൂര്‍ എന്നിവിടങ്ങള്‍ ആണ് നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങള്‍. ജൂണ്‍ 7 ന് പോരുവഴിയില്‍ 18 വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, അഉട പ്രവര്‍ത്തകര്‍, കുടുംബശ്രീ, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവത്തകര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗവും ബോധവത്ക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഉറവിട നശീകരണ പ്രവര്‍ത്തങ്ങള്‍ നടത്തി. ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉറവിടം സംബന്ധിച്ച് വാര്‍ഡ് മെമ്പര്‍മാര്‍ അറിയിക്കാനും സ്‌കൂളുകളില്‍ ബോധവത്ക്കരണ പ്രവത്തനങ്ങള്‍ നടത്താനും പഞ്ചായത്ത് വഴി നിര്‍ദ്ദേശം നല്‍കി. ശക്തികുളങ്ങരയില്‍ സീറോ ഡെങ്കു എന്ന പേരില്‍ പ്രത്യേക ഉറവിടനശീകരണ ബോധവത്ക്കരണ പ്രവത്തനങ്ങള്‍ നടത്തി. ശക്തികുളങ്ങര തുരുത്തുകളിലും ബോട്ടുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഹാര്‍ബറിലും സന്നദ്ധപ്രവത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. മതസ്ഥാപനങ്ങള്‍ വഴിയും രോഗ പ്രതിരോധത്തെക്കുറിച്ച് മൈക്ക് അന്നൗന്‍സ്‌മെന്റുകള്‍ നടത്തി. ശൂരനാട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 21, 23 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ യോഗങ്ങള്‍ ചേര്‍ന്നു. കുടുംബശ്രീ അംഗങ്ങള്‍ വഴി ഓരോ വീടുകളിലും ഉറവിടനശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മതസ്ഥാപനങ്ങളിലും രോഗത്തെ സംബന്ധിച്ച് കത്ത് നല്‍കി. ഉളിയക്കോവില്‍ ഡിവിഷന്‍ 15 ലാണ് ഡെങ്കിപ്പനി ജൂണ്‍ ജൂലൈ മാസങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നത് തുടര്‍ച്ചയായി ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും അവിടെ നടത്തിവരുന്നു കെട്ടിടങ്ങളുടെ ടെറസില്‍ ആണ് പ്രധാനമായും ഉറവിടങ്ങള്‍ കാണുന്നത് കോണിപ്പടിയില്ലാത്ത കെട്ടിടങ്ങളാണ് പലതും. ജൂലൈ മൂന്നിന് കൗണ്‍സിലര്‍ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രദേശത്ത് നാലു തവണ ഫോഗിങ് നടത്തി. ഏകദേശം 5000 ത്തോളം വീടുകളില്‍ ഉറവിട നശീകരണവും ബോധവല്‍ക്കരണവും നടത്തി. നഗരസഭ പരിധിയില്‍ വരുന്ന ഉളിയക്കോവില്‍ പ്രദേശത്ത് വീടുകള്‍ അടുത്ത് അടുത്ത് ഉള്ളതിനാല്‍ ഒരു വീട്ടില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നത് തൊട്ട് അടുത്ത് എല്ലാ വീടുകളെയും ബാധിക്കാനും രോഗബാധിതരുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന് നഗരസഭ പ്രദേശത്ത് ആരോഗ്യസംവിധാനങ്ങള്‍ക്ക് പരിമിതി ഉള്ളതിനാല്‍ മറ്റ് വകുപ്പിക്കുകളുടെയും സംവിധാനങ്ങളുടെയും സഹകരണം ആവശ്യമാണ്

പ്രതിരോധ പ്രവത്തങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കല്‍ കോളേജുകളുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഡെങ്കു ചികിത്സ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, വീടിനുള്ളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്ന, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുങ്ങിന്‍ പാളകള്‍, കക്കത്തോട്, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ തുടങ്ങിയവയില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്. പ്ലാന്റേഷന്‍ മേഖലകളില്‍ റബ്ബര്‍ പാല്‍ ഉല്പാദിപ്പിക്കപ്പെടാത്ത സമയങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി വയ്‌ക്കേണ്ടതാണ്. കരയ്ക്ക് കയറ്റി വെച്ചിരിക്കുന്ന വള്ളം/ബോട്ട്, ബോട്ടുകളുടെ വശത്ത് കെട്ടിവച്ചിരിക്കുന്ന ടയറുകള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന ഐസ് ബോക്‌സ്/ തെര്‍മോക്കോള്‍ ബോക്‌സ് എന്നിവയിലെ ജലം, ആക്രി ശേഖരണശാലകളിലെ പാഴ്വസ്തുക്കളിലെ ജലം, ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ എന്നിവയിലെ മഴവെള്ള ശേഖരവുമാണ് തീരദേശത്തെയും നഗരപ്രദേശത്തെയും ഡെങ്കി വ്യാപനത്തിന് പ്രധാന കാരണം.

 

Follow us on :

More in Related News