Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 12:40 IST
Share News :
കോട്ടയം: കർദിനാൾ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ചങ്ങനാശ്ശേരി അതിരൂപതാ വൈദികൻ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക തിരുകർമങ്ങൾ 24ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിക്കുള്ളിൽ നടക്കും. ആദ്യം മെത്രാൻമാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയിൽ നിന്നാരംഭിച്ച് മെത്രാപ്പോലിത്തൻ പള്ളിയിൽ എത്തിച്ചേരും.
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ ആർച്ചുബിഷപ് മാർ തോമസ് തറയിൽ ഏവരെയും സ്വാഗതം ചെയ്യും. തുടർന്ന് മെത്രാഭിഷേകത്തിന്റെ തിരുകർമങ്ങൾ ആരംഭിക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ കാർമികനായിരിക്കും. ആർച്ചുബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആർച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗർ പഞ്ഞ പാർറ എന്നിവർ സഹകാർമികരായിരിക്കും. ആർച്ചുബിഷപ് മാർ ജോർജ് കൂവക്കാടിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വി. കുർബാനമധ്യേ സീറോമലങ്കര കത്തോലിക്കാ മേജർ ആർച്ചുബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് വചനസന്ദേശം നൽകും. വി. കുർബാനയ്ക്കുശേഷം പള്ളിയിൽ ആശംസാപ്രസംഗങ്ങൾ നടത്തും.
സീറോമലബാർ സഭയുടെ മുൻ ജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗർ പേഞ്ഞ പാർറ, ചങ്ങനാശേരി അതിരൂപതാ മൂൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹ്യദയപള്ളി വികാരിയും ആശ്രമം പ്രയോരും മാർ ജോർജ് കൂവക്കാടിന്റെ മാതൃസഹോദര സുമായ റവ. ഫാ. തോമസ് കല്ലുകളം സിഎംഐ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും. മാർ ജോർജ് കൂവക്കാട് എല്ലാവർക്കും നന്ദിയർപ്പിക്കും.
ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കർദിനാളന്മാർ, മെത്രാൻമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം.എൽ.എമാർ, കേന്ദ്ര- സംസ്ഥാന ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നും വൈദികർ, സന്യസ്തർ, അത്മാ യർ എന്നിവരടങ്ങുന്ന 4000-ൽ അധികം പ്രതിനിധികളും പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.