Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യ ലഭ്യത കുറഞ്ഞത് മൂലം മത്സ്യ തൊഴിലാളികൾ പട്ടിണിയിൽ

03 May 2024 20:24 IST

MUKUNDAN

Share News :

ചാവക്കാട്:കടലിൽ നിന്ന് മത്സ്യം ലഭിക്കാത്തത് മൂലം മത്സ്യതൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്.കഴിഞ്ഞ മൂന്നു മാസക്കാലമായി കടലിൽ നിന്നും മത്സ്യം ലഭിക്കാത്ത സാഹചര്യമാണുള്ളത്.മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളും,ബോട്ടുകളും ചെറുവഞ്ചികളും കടലിൽ പോയി തിരിച്ചു വരുമ്പോൾ 100 രൂപയുടെ മത്സ്യം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.അതിരാവിലെ മത്സ്യബന്ധനത്തിന് പോയാൽ മത്സ്യതൊഴിലാളികൾ വെറും കൈയ്യോടെ തിരിച്ചെത്തുകയാണ് മാത്രമല്ല,മണ്ണെണ്ണ ഉൾപ്പെടെയുള്ള ചെലവ് വരുന്നതുമൂലം മത്സ്യതൊഴിലാളികൾ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്.ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് മത്സ്യം ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.ഒരു കിലോ ചാളക്ക് 200 രൂപയും,അയലക്ക് 320 രൂപയും ആയതുകൊണ്ട് ജനങ്ങൾ മത്സ്യം വാങ്ങാത്ത അവസ്ഥയുണ്ട്.ജനങ്ങൾ മത്സ്യം വാങ്ങാത്തത് കൊണ്ട് മത്സ്യ വിതരണ തൊഴിലാളികളും ഇതേ അവസ്ഥയിൽ തന്നെയാണ്.കഴിഞ്ഞ മൂന്നുമാസക്കാലമായി പട്ടിണികൊണ്ട് ബുദ്ധിമുട്ടുന്ന മത്സ്യതൊഴിലാളികൾക്കും,അനുബന്ധ തൊഴിലാളികൾക്കും സർക്കാരും,ഫിഷറീസ് വകുപ്പും പ്രത്യേക പാക്കേജ് കൊണ്ടുവന്ന് അടിയന്തര സഹായം നൽകണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.

Follow us on :

More in Related News