Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 18:26 IST
Share News :
കോട്ടയം: ഉമ്മൻചാണ്ടി പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. പൊതുജനങ്ങൾക്ക് വേണ്ടി മരിക്കുംവരെ പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. യാതൊരു വേർതിരിവുമില്ലാതെ എല്ലാവർക്കും ഒരേ മനസോടെ സഹായങ്ങൾ ചെയ്തു. അവരുടെ വേദന സ്വന്തം വേദനയായി കരുതി പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടി സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകളെ ഒരേപോലെയാണ് കണ്ടത്. അദ്ദേഹത്തിൻറെ അടുത്ത് എത്തിയിരുന്ന ഓരോ മനുഷ്യരോടും സഹാനുഭൂതിയോടും സ്നേഹത്തോട് മാത്രമായിരുന്നു അദ്ദേഹം പെരുമാറിയുന്നത്. ചക്രവർത്തിയുടെ ഔന്നിത്യവും ഒരു ദാസന്റെ എളിമയും ഉണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹം പൊതു പ്രവർത്തകർക്കും മാതൃകയാണെന്നും ഗവർണർ കൂട്ടിചേർത്തു.
ഓർത്തോഡക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ തൃതീയൻ കാതോലിക ബാവ അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സാധാരണ ജനങ്ങൾക്കിടയിൽ നിൽക്കുന്ന ക്രിസ്തുവാണ് ഉമ്മൻ ചാണ്ടിയെന്ന് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശനും പറഞ്ഞു.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൂരോപ്പട ളാക്കാട്ടൂരിൽ ആരംഭിക്കുന്ന
ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന ഗോൾ ടർഫിൻ്റെ ശിലാഫലകം അനാച്ഛാദനവും ഗവർണർ നടത്തി. ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള സ്കോർഷിപ്പ് വിതരണത്തിൻ്റെ സംസ്ഥനതല ഉദ്ഘാടനവും വീൽചെയർ വിതരണവും ഗവർണർ നിർവഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.