Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2024 22:25 IST
Share News :
മുക്കം : കൂളിമാട് മഹല്ലിൽ ഇത്തവണ മതമൈത്രിയുടെബലിപെരുന്നാളാഘോഷത്തിലേക്ക്. ഒട്ടേറെ സവിശേഷതകളുമായാണ് ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങിയത്. മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ക്രസ്റ്റ്കൂളിമാട്,പരിസ്ഥിതിസംരക്ഷണദ്വൈവാരാചരണ ഭാഗമായി "മധുരമേറും ബന്ധം മതസൗഹാർദ്ദം ചന്തം " എന്ന സന്ദേശത്തിൽ വിവിധ മത സാമൂഹിക കേന്ദ്രങ്ങളിൽ കഴിഞ ദിവസം ഫലവൃക്ഷങ്ങൾ നട്ടും സ്നേഹ സന്ദേശങ്ങൾ കൈമാറിയുമാണ് തിങ്കളാഴ്ച്ച പെരുന്നാൾ ആഘോഷിക്കുന്നത്. പാണക്കാട് കൊടപ്പനക്കൽ തറവാട്ടു പൂർവ്വീകരുടെ ഖബറിടം സന്ദർശിച്ചു പ്രാർത്ഥിച്ചും തറവാടങ്കണത്തിൽ ഫലവൃക്ഷം നട്ടു ക്രസ്റ്റ് ചെയർമാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ആശീർവാദം വാങ്ങിയും 1 തുടർന്ന് ചൂലൂർ അരീക്കുളങ്ങരദേവീ ക്ഷേത്രാങ്കണത്തിലും, മാവൂർ ക്രിസ്തുരാജ ദേവാലയാങ്കണത്തിലും, വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. നായർകുഴി ഗൗതമമംഗലം വിഷ്ണു ക്ഷേത്രാങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു സ്നേഹസന്ദേശ യാത്ര സമാപിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, വിവിധക്ഷേത്രകമ്മിറ്റിഭാരവാഹികളായ പി.രാഘവൻ മാസ്റ്റർ, വി. മാധവൻ, എൻ. വിശ്വംഭരൻ വി. ശക്തീധരൻ, കെ.ടി.രാഘവൻ നായർ, മാവൂർ ക്രിസ്തുരാജാ ദേവാലയ വികാരി ഫാദർ ജിൻ്റോ മച്ചുകുഴിയിൽ,ബേബി, സജി, ബിജു, മനോജ്, കൂളിമാട് മഹല്ല് ഖത്തീബ് ടി.പി.ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെമ്പർ കെ എ റഫീഖ്, ഉസ്സൻ ഗ്രീൻ ഗാർഡൻ മുക്കം, കെ വി ഷംസുദ്ദീൻ ഹാജി,ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.ടി. എ നാസർ, കൺവീനർ അയ്യൂബ് കൂളിമാട്, ഇ. കുഞ്ഞോയി, അശ്റഫ് അശ്റഫി, ഇ.കെ. ജമാൽ, മജീദ് കൂളിമാട്,കെ.എം. ഹബീബ്, കെ.കെ. ശുകൂർ , കെ. എം. ബശീർ ബാബു,ഹാരിസ്, വി. അബ്ദുല്ല,ടി.സി. റഷീദ്, സി.മുഹമ്മദ്, കെ. ബാലൻ, സി.ചോയി ,എം .രാമചന്ദ്രൻ, ദാമോദരൻ നമ്പൂതിരി, മധുസൂദനൻ തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ സംബന്ധിച്ചു
Follow us on :
Tags:
More in Related News
Please select your location.