Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധിയുടെ പര്യായമായി എൺപതോളം കുട്ടികൾ ഇന്ന് ദിവ്യകാരുണ്യ സ്വീകരണം നടത്തി.

21 Apr 2024 19:55 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി:കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധിയുടെ പര്യായമായി എൺപതോളം കുട്ടികൾ ഇന്ന് (2024 ഏപ്രിൽ 21 ഞായർ) ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. കുറവിലങ്ങാട് പള്ളി വികാരി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിയുടെ മുഖ്യകാർമ്മികത്വത്തിൽ ആയിരുന്നു തിരുക്കർമ്മങ്ങൾ.

പാരിഷ് ഹാളിൽനിന്നു മാതാപിതാക്കൾക്കും രക്ഷാകർത്താക്കൾക്കും നൂറുകണക്കിനു വിശ്വാസികൾക്കുമൊപ്പം പള്ളിയിലേക്ക് പ്രദിക്ഷണമായി എത്തിയ ശേഷമായിരുന്നു ആദ്യ കുർബാനയുടെ തിരുക്കർമ്മങ്ങൾ ദേവാലയത്തിൽ ആരംഭിച്ചത്.



Follow us on :

More in Related News