Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 18:03 IST
Share News :
തിരൂരങ്ങാടി : കേരളത്തിന്റെ ഔദ്യോഗിക മണ്ഡലത്തിൽ സംഘ്പരിവാറിനെ കുടിയിരുത്തുന്നത് അപകടമാണന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സഭ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഒരു എം.എൽ.എ പോലുമില്ലാത്ത ബി.ജെ.പിക്കും ആർ.എസ്.എസിനും സ്വീകാരിത ലഭിക്കുന്നത് ഒന്നാം പിണറായി സർക്കാർ കാലം തൊട്ട് തുടങ്ങിയതാണ്. എനിക്ക് വേണ്ടത് മുസ്ലീം ഡെഡ് ബോഡികളാണ് എന്ന് ആക്രോഷിച്ച പാലക്കാട് സിറാജുന്നിസയെ കൊലപ്പെടുത്തിയ രമൺ ശ്രീവാസ്തവയെ ആഭ്യന്തര ഉപദേശ്ടാവ് ആയി നിയമച്ച അന്ന് തുടങ്ങിയതാണ് ആർ.എസ്.എസ് അജണ്ടകൾ ഇടതുപക്ഷ ഭരണത്തിൽ നടപ്പിലാക്കുന്നത്.
ബി.ജെ.പി നേതൃത്വങ്ങളുമായി ചർച്ച നടത്തിയതിന് ഇ.പി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയവർ ആർ.എസ്.എസ് നേതാക്കളുമായി വിവാദനായകൻ എ.ഡി.ജി.പി ചർച്ച നടത്തിയത് കണ്ടില്ലന്ന് നടിക്കുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ധേഹം കൂട്ടി ചേർത്തു.
എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഉസ്മാൻ ഹാജി മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മണ്ഡലം പ്രിസിഡൻ്റ് ജാഫർ ചെമ്മാട് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തകരായ മണ്ഡലത്തിലെ വളണ്ടിയർമാരെ ആദരിച്ചു. ജില്ല വൈസ് പ്രസിഡൻ്റെ മാരായ ബീരാൻ കുട്ടി, സൈതലവി ഹാജി, ജില്ല സെക്രട്ടറിമാരായ ഷരീഖാൻ മാസ്റ്റർ മുസ്ഥഫ പാമങ്ങാടൻ എന്നിവർ സംസാരിച്ചു.
പുതിയ മണ്ഡലം ഭാരവാഹികളായി പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, വൈസ് പ്രസിഡൻ്റ് മാരായി സുലൈമാൻ കുണ്ടൂർ, ജാഫർ ചെമ്മാട് , സെക്രട്ടറി റിയാസ് ഗുരിക്കൾ, ജോയൻ്റ് സെക്രട്ടറിമാരായി വാസുകരിങ്കല്ലത്താണി, മുനീർ എടരിക്കോട്, ട്രഷർ ഉസ്മാൻ ഹാജി, കമ്മിറ്റി അംഗങ്ങളായി ഫൈസൽ കൊടിഞ്ഞി നൗഫൽ പരപ്പനങ്ങാടി, സിദ്ധീഖ് തെക്കേപ്പാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.