Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈ കയ്യിൽ മുറുക്കെ പിടിച്ചോളു കൂടെ ഞങ്ങളുണ്ട് ; ഷോളയാർ ഡാം വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ വയോധികനെ രക്ഷപ്പെടുത്തി കേരള പോലീസ്

01 Sep 2025 11:05 IST

Jithu Vijay

Share News :

പാലക്കാട് : പോലീസ് സബ് ഇൻസ്പെക്ടർ. കുടുംബത്തോടൊപ്പം വിനോദസഞ്ചാരിയായി എത്തിയ കുന്ദംകുളം ആർത്താറ്റ് സ്വദേശിയായ വയോധികൻ ഷോളയാർ ഡാം വ്യൂ പോയിന്റിൽ നിന്നും കാൽ വഴുതി, കൊക്കയിലേക്ക് വീണ് പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കിൽ തടഞ്ഞു നിന്നു.


പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടനെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. മലക്കപ്പാറ പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ ആസാദ് ഫയർ ഫോഴ്സിനെ കാത്തിരിക്കാൻ സമയമില്ലെന്നു മനസിലാക്കി അപകടകരമായ ചരിവും ഏറെ അപകടസാധ്യത നിറഞ്ഞതുമായ കൊക്കയിലേക്ക് വടത്തിൽ പിടിച്ച് ഇറങ്ങി വയോധികന്റെ അടുത്തെത്തി. മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികനെ മുകളിലേക്ക് എത്തിക്കുകയും ചെയ്തു. കേരള പോലീസ് ഫെയ്സ് ബുക്ക് പേജിൽ പങ്ക് വെച്ച ഈ പോസ്റ്റ് ഇതിനകം വൈറലായി.


 

Follow us on :

More in Related News