Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളകര്‍ഷക യൂണിയന്‍ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളുടെയും ജില്ലയിലെ കര്‍ഷക യൂണിയന്‍ പ്രവര്‍ത്തകരുടെയും യോഗം നാളെ കോട്ടയത്ത് നടക്കും.

20 Aug 2024 19:06 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരളകര്‍ഷക യൂണിയന്‍ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളുടെയും ജില്ലയിലെ കര്‍ഷക യൂണിയന്‍ പ്രവര്‍ത്തകരുടെയും യോഗം നാളെ കോട്ടയത്ത് നടക്കും. 12.30 ന് കേരളാ കോണ്‍ഗ്രസ് ഓഫീസ് ഹാളിലാണ് യോഗം നടക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് വൈക്കത്ത് നടക്കുന്ന കേരകര്‍ഷക സൗഹൃദസംഗമ സമാപന സമ്മേളന കാര്യങ്ങളെ കുറിച്ചുള്ള ആലോചനകള്‍ക്കായാണ് യോഗം നടക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ ഓഫീസ് ഉദ്ഘാടനവും നാളെ രാവിലെ 11 ന് നടക്കും. പി.ജെ ജോസഫ് ഉള്‍പെടെയുള്ള യൂഡിഎഫ് നേതാക്കള്‍ പങ്കെടുക്കും. കോട്ടയം ചുങ്കം - ചാലുകുന്ന് റോഡില്‍ സിഎസ്‌ഐ റീട്രീറ്റ് സെന്ററിലേക്കുള്ള വഴിയുടെ എതിര്‍വശത്തെ കെട്ടിടത്തിലാണ് എംപി ഓഫീസ് പ്രവര്‍ത്തിക്കുക. ഫോണ്‍ 94474 11002, 95393 86950, 82812 50756. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ ഫോണ്‍ 94464 11100. യോഗത്തില്‍ ഏല്ലാവരും പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ്  

വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന എന്നിവര്‍ അറിയിച്ചു.




Follow us on :

More in Related News