Sun May 25, 2025 5:08 PM 1ST
Location
Sign In
01 Mar 2025 20:01 IST
Share News :
മലപ്പുറം : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നാലാമത്തേതും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിലവിലുള്ള ഭരണസമിതിയുടെ അവസാനത്തേതുമായ 2025- 26 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അവതരിപ്പിച്ചു. പ്രസിഡണ്ട് എം കെ റഫീഖ അധ്യക്ഷത വഹിച്ചു.
234.11 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 222.21 കോടി രൂപ ചെലവും 11.99 കോടി മിച്ചവും കണക്കാക്കുന്നു. വരവിൽ വികസന ഫണ്ട് 11.29 കോടിയും നഗരസഞ്ചയ പദ്ധതിയില്‍ 34.94 കോടിയും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തിൽ 37.79 കോടിയും സംസ്ഥാനാവിഷ്‌കൃത ഫണ്ടും കേന്ദ്രാവിഷ്‌കൃത ഫണ്ടും 50 ലക്ഷം വീതവും തനതു ഫണ്ടായി 47.41 ലക്ഷം രൂപയുമാണ് കണക്കാക്കിയത്.
ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യക്ഷമയോ പരോക്ഷമായോ ഗുണം ലഭിക്കുന്ന പദ്ധതികളാണ് ബജറ്റിന്റെ പ്രത്യേകത. കാർഷിക മേഖലയുടെ നിലവിലുള്ള അവസ്ഥ വിശകലനം ചെയ്തും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും തൊഴിൽ സാധ്യതകളും വിപണന സാധ്യതകളും വർധിപ്പിക്കുന്ന വിധത്തിലുമുള്ള പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിനു പ്രാധാന്യം കൊടുക്കുന്നതും വിദ്യാഭ്യാസ മേഖലയുടെ ആധുനിക വൽക്കരണത്തിനുമാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷത്തെ റമസാൻ സീസണിൽ ജില്ലയിലേക്കാവശ്യമായ വത്തക്ക മുഴുവൻ ഓർഗാനിക് രീതിയിൽ കൃഷി ചെയ്ത് ന്യായ വിലക്ക് വിപണനം ചെയ്യുന്നതിനും, രാസ വസ്തുക്കൾ പ്രയോഗിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വത്തക്ക ഒഴിവാക്കുന്നതിനും ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമുള്ള 'മധുരം മലപ്പുറം - വിഷ രഹിത ഇഫ്താർ', കാർഷിക മുന്നേറ്റത്തിനും ഈ മേഖലയിലെ സമഗ്ര മുന്നേറ്റത്തിനുമായി പ്രവാസി സഹകരണ സംഘങ്ങളെ കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള 'മരുപ്പച്ച ' പദ്ധതി, വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ പ്രോത്സാഹനം, ചങ്ങാത്തം ആത്മഹത്യാ രഹിത ലോകം പദ്ധതി, പ്രവാസി സംരംഭകർക്കായി വേൾഡ് എന്റർപ്രണർ പാർക്ക്, കാലാവസ്ഥാ വ്യതിയാനാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാലേ കൂട്ടി നേരിടുന്നതിനായി നെറ്റ് സീറോ മലപ്പുറം പദ്ധതി, സ്കൂൾ വിദ്യാർത്ഥികൾക്കായി വാന നിരീക്ഷണ കേന്ദ്രം തുടങ്ങിയവ പുതിയ ബജറ്റിലെ ശ്രദ്ധേയമായ പദ്ധതികളാണ്.
Follow us on :
Tags:
More in Related News
Please select your location.