Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 21:10 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്തിന് ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിച്ച നാലുലക്ഷം രൂപ ഉപയോഗപ്പെടുത്തി ജിയോബാഗും,മണൽ ബണ്ടുകളും നിർമ്മിക്കുവാൻ ഇന്ന് ചേർന്ന കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് ഇക്കാര്യങ്ങൾ മാത്രമാണ് തുക ഉപയോഗിച്ച് ചെയ്യാൻ കഴിയുക.ഇതിന് ആവശ്യമായ ടെൻഡർ നടപടികൾ നാളെ ആരംഭിക്കും.ജിയോ ബാഗും മണൽ ബണ്ടുകളും നിർമ്മിക്കാവുന്ന പ്രദേശങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തി.കടൽക്ഷോഭ സമയത്ത് സർക്കാർ അനുവധിക്കുന്ന 25 ലക്ഷത്തിന്റെ പ്രവർത്തനം കൊണ്ട് ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ആവില്ലെന്ന് യോഗം വലിയുരുത്തി.കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികളെ ഒരിക്കൽ കൂടി നേരിൽ കാണുന്നതിനും,തീരുമാനങ്ങൾ ആകാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാനും ഭരണസമിതി യോഗത്തിൽ തീരുമാനിച്ചു.യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് കാഞ്ചന മൂക്കൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി,ആരോഗ്യം,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ,പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ,മുഹമ്മദ് നാസിഫ്,എ.വി.അബ്ദുൽ ഗഫൂർ,സമീറ ഷെരീഫ്,പി.എ.മുഹമ്മദ്,ടി.ആർ.ഇബ്രാഹിം,റാഹില വഹാബ്,സുനിത പ്രസാദ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.