Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 12:23 IST
Share News :
രാജകുമാരി: അന്‍പത് വര്‍ഷത്തിലധികമായി പൂപ്പാറയില്‍ ചെറുതും വലുതുമായ വിവിധങ്ങളായ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വന്നിരുന്ന 56 കുടുംബങ്ങളും 32 താമസക്കാരും ആത്മഹത്യയെ അഭയം പ്രാപിക്കേണ്ട അവസ്ഥയില്‍. പന്നിയാര്‍ പുഴയില്‍ നിന്നും നിയമപരമായ ദൂരം പാലിക്കാതെയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത് എന്ന കാരണം പറഞ്ഞ് 56 വ്യാപാര സ്ഥാപനങ്ങള്‍ക്കും 22 വീടുകള്‍ക്കും 3 ആരാധനാലയങ്ങള്‍ക്കും ഒഴിഞ്ഞു പോകല്‍ നോട്ടീസ് നല്‍കുകയും ഇതിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് കെട്ടിടങ്ങള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തിരിക്കുകയുമാണ്.
ഇതിനെതിരെ വ്യാപാരികള്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചതിനാല്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവായതിനെ തുടര്‍ന്ന് 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പാക്കുവാന്‍ സാധിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപാ വായ്പ എടുത്ത് കെട്ടിടം പണിതവരും വായ്പഎടുത്ത് കച്ചവടം ആരംഭിച്ചവരുമെല്ലാം പണം തിരിച്ചടയ്ക്കാന്‍ കഴിയത്ത അവസ്ഥയിലാണ്. നിത്യവരുമാനം നഷ്ടമായതിനാല്‍ വീടുകള്‍ പട്ടിണിയിലും കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം നടത്താന്‍ നിര്‍വാഹമില്ലാതെ ദുരിതത്തിലുമാണ് ഇവര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും പെര്‍മിറ്റെടുത്ത് എന്‍.ഒ.സി വാങ്ങി കെട്ടിടം പണിതും നമ്പര്‍ വാങ്ങിയും വൈദ്യുതി കണക്ഷന്‍ എടുത്തും വ്യാപാരശാലയ്ക്ക് ലൈസന്‍സ് എടുത്തും വ്യാപാരം നടത്തിയിരുന്ന വരും വീടുകെട്ടി താമസിച്ചവര്‍ക്കുമാണ് ഒരു സുപ്രഭാതത്തില്‍ ഇത്തരം ഗതികേടുണ്ടായിരിക്കുന്നത്. നിലവില്‍ നടപടി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഗ്രാമ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പുനരധിവാസം എങ്ങും എത്തിയില്ല. പുനരധിവാസം സാധ്യമാകുന്നതു വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയാല്‍ അത്രയെങ്കിലും ആശ്വാസമാകും എന്നാണ് പൂപ്പാറ നിവാസികള്‍ പറയുന്നത്.
Follow us on :
More in Related News
Please select your location.