Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 20:38 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാട് കോഴ കേന്ദ്രമായി യാഥാർത്ഥ്യമാകുന്ന കേരള സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ തുറന്നു കൊടുക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു.
നിയമസഭയിൽ അഡ്വ.മോൻസ് ജോസഫ് എംഎൽഎ സയൻസ് സിറ്റി നിർമ്മാണത്തിലെ പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സയൻസ് സിറ്റിയുടെ ആദ്യഘട്ടമായ ശാസ്ത്ര കേന്ദ്രവും വാനനിരീക്ഷണ സംവിധാനവും അനുബന്ധ സൗകര്യങ്ങളും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനുള്ള പ്രവർത്തികൾ ത്വരിതഗതിയിൽ നടന്നുവരുന്നതായി മന്ത്രി വ്യക്തമാക്കി.
കേരള സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ 2024 - 25 സാമ്പത്തിക വർഷത്തിൽ 7.805 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകിയതായി മന്ത്രി വ്യക്തമാക്കി.
കേരള സയൻസ് സിറ്റി സ്ഥാപിക്കുന്നതിനായി സംസ്ഥാനസർക്കാർ നാളിതുവരെ 52.41 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.സയൻസ് സിറ്റി സ്ഥാപിക്കുന്നതിന് 7.25 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.പദ്ധതി നിർവഹണത്തിന് ആവശ്യമായ 7.25 കൂടി രൂപയുടെ ബാക്കി തുക സംസ്ഥാന സർക്കാർ വിഹിതമായി നൽകുകയായിരുന്നു.പ്രസ്തുത സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ മുഖ്യ ചുമതല കേന്ദ്ര-സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന് കൈമാറാൻ കഴിഞ്ഞിട്ടുണ്ട്.
2014 ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച കേരള സയൻസ് സിറ്റിയുടെ പൂർത്തീകരണത്തിൽ കാലതാമസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആയി പല പ്രാവശ്യം യോഗങ്ങൾ കൂടുകയും ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.
അതേത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി.
സന്ദർശകരിൽ ശാസ്ത്ര അവബോധവും ശാസ്ത്ര അഭിരുചിയും വളർത്തിയെടുക്കുന്ന അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സയൻ സിറ്റിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.വിനോദത്തിലൂടെ വിജ്ഞാനം ആർജിക്കാൻ ഉതകുന്ന തരത്തിലുള്ള ശാസ്ത്ര പ്രദർശിനികൾ, പ്ലാനിറ്റോറിയം,വാനനിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്ന സയൻസ് സിറ്റി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി ഏറെ പ്രയോജനകരമായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
2024-25 സാമ്പത്തിക വർഷത്തിൽ സയൻസ് സിറ്റി നിർമാണത്തിന് 7.805 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകുകയുണ്ടായി. 2014 ൽ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ആരംഭിച്ച കേരള സയൻസ് സിറ്റി പത്തുവർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ കഴിയാത്തത് സർക്കാർ ഗൗരവമായി കണക്കിലെടുക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം നിർമ്മാണ കാര്യങ്ങളിൽ നിരവധി പ്രതിസന്ധികൾ സംഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ നേരിട്ട് പരിശോധിക്കാനും കാലതാമസം ഒഴിവാക്കി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീണ്ടുമൊരിക്കൽക്കൂടി കേരള സയൻസ് സിറ്റി സന്ദർശിക്കണമെന്ന് മോൻസ് അഭ്യർത്ഥിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പ് അധികൃതരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇക്കാര്യത്തിൽ ഉന്നതതല യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
Follow us on :
Tags:
More in Related News
Please select your location.