Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 11:07 IST
Share News :
കൊല്ലം: കോപറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മയൂര്‍ പ്രസന്ന ഏര്‍ണസ്റ് നിര്‍വഹിച്ചു. സി.കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡെപ്യുട്ടി മയൂര്‍ കൊല്ലം മധു അധ്യക്ഷനായി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 ലക്ഷം രൂപ ചിലവില്‍ 110 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. ബിരുദതലം മുതല്‍ വിദ്യഭ്യാസം ചെയ്യുന്ന 170 വിദ്യാര്‍ത്ഥികളുടെ അപേക്ഷകളാണ് ലഭ്യമായത്. ഇതില്‍ അവശേഷിക്കുന്ന 60 പേര്‍ക്കും ഉടന്‍ തന്നെ ലാപ്ടോപ്പുകള് ലഭ്യമാക്കും . നവവിദ്യാഭ്യാസ വിപ്ലവത്തിന് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. ഭവന പുനരുദ്ധാരണം ,വിവാഹ ധനസഹായം, സ്കോളര്‍ഷിപ്പുകള്‍ ,ചികിത്സാസഹായം തുടങ്ങി വിവിധങ്ങളായ സഹായ പദ്ദതികളാണ് കോര്പറേഷന് പട്ടികജാതി വിഭാഗത്തിനായി നടപ്പിലാക്കി വരുന്നത് . പട്ടിക ജാതി വികസന ഓഫീസര്‍ ബിന്ദു ,സ്ഥിരം സമിതി അധ്യക്ഷര്‍ , കൗണ്‍സിലര്‍മാര്‍ ,എസ്.സി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
Follow us on :
More in Related News
Please select your location.