Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 20:55 IST
Share News :
താലപ്പൊലി കാഴ്ച ഫോട്ടോഗ്രാഫി മല്‍സരം
കൊടകര: പുത്തൂക്കാവ് ദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തോടനുബന്ധിച്ച് കൊടകര പ്രസ് ക്ലബ് ഫോട്ടോഗ്രഫി മല്‍സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. താലപ്പൊലിയുമായി ബന്ധപ്പെട്ട് ക്യാമറയിലും മൈബൈല്‍ ഫോണിലും പകര്‍ത്തുന്ന ചിത്രങ്ങള്‍ മല്‍സരത്തിലേക്ക് അയക്കാവുന്നതാണ്. എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പരിഗണിക്കുന്നതല്ല.ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം.
അയക്കുന്ന ചിത്രങ്ങളോടൊപ്പം പൂര്‍ണ്ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. ഈ മാസം 24 ന് വൈകുന്നേരം ഏഴുവരെ എന്‍ട്രികള്‍ അയക്കാം. തെരഞ്ഞെടുക്കുന്ന മൂന്ന് ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. എന്‍ട്രികള്‍ അയക്കേണ്ട ഫോണ്‍ നമ്പര്‍ 9539787101.
Follow us on :
Tags:
More in Related News
Please select your location.