Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2024 12:11 IST
Share News :
ദുബൈ- ഇറാൻ നഗരമായ ഇസ്ഫഹാനിൽ ഇസ്രാഈൽ മിസൈൽ ആക്രമണം നടത്തിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം സംശയകരമായ വസ്തു ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രതിരോധിക്കാൻ എയർ ഡിഫൻസ് സംവിധാനം ഉപയോഗിച്ചതായി ഉന്നത മിലിറ്ററി കമാണ്ടറെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിലെ ഇറാൻ നയതന്ത്ര മേഖല ആക്രമിച്ച് നയതന്ത്ര പ്രതിനിധികളെ കൊലപ്പെടുത്തിയതിനെ തുടർന്ന് ഏപ്രിൽ 13ന് ഇറാൻ റവല്യൂഷണറി ഗാർഡ് ഇസ്രാഈലിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് യുദ്ധ ഭീതി വർദ്ധിപ്പ് ഇസ്രാഈലിന്റെ ആക്രമണം. ഇറാന്റെ സൈനിക താവളങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് ഇസ്ഫഹാൻ എന്നതും പ്രധാനമാണ്. നേരത്തെ ആണവായുധം ഉപയോഗിച്ചാൽ സമാനമായി തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.