Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെക്രട്ടറിക്കെതിരെ കാലടി പഞ്ചായത്ത്. സെക്രട്ടറിയുടെ മുറി പൂട്ടി.

10 Jun 2024 19:20 IST

Prasanth parappuram

Share News :

അങ്കമാലി: പഞ്ചായത്ത് സെക്രട്ടറിയെ ജോലിക്ക് കയറാൻ സമ്മതിക്കാതെ സെക്രട്ടറിയുടെ മുറി പൂട്ടി കാലടി പഞ്ചായത്ത്. സെക്രട്ടറി ലിജോക്കെതിരെയാണ് പഞ്ചായത്ത് മുറി പൂട്ടിയത്. സെക്രട്ടറി പല തീരുമാനങ്ങളും എടുക്കുന്നത് പഞ്ചായത്തിനെ അറിയിക്കാതെയാണ്. സെക്രട്ടറി കൃത്യമായി ജോലിക്കും എത്തുന്നില്ല. ഇതേ തുടർന്ന് പഞ്ചായത്ത് ഭരണസമിതി സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി സർക്കാരിലേക്ക് അയച്ചിരുന്നു. കൂടാതെ സെക്രട്ടറിയോട് ലീവെടുക്കാനും പഞ്ചായത്ത് നിർദ്ദേച്ചിരുന്നു. തിങ്കളാഴ്ച്ച രാവിലെ ലിജോ ജോലിക്കെത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. സെക്രട്ടറിയുടെ കൃത്യവിലോപം മൂലം പഞ്ചായത്തിലെ പദ്ധതികൾ ഒന്നും നടപ്പിലാക്കാൽ കഴിയുന്നില്ലെന്ന് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി പറഞ്ഞു. ജോയിന്റ് ഡയറക്‌റും, പഞ്ചായത്തും തമ്മിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രശ്‌നം പരിഹരിച്ചു. സെക്രട്ടറി ജോലിയിൽ പ്രവേശിച്ചു.





Follow us on :

More in Related News